കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട. 4.3 കിലോ കിലോ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് കോഴിക്കോട് സ്വദേശികള്‍ കസ്റ്റംസിന്റെ പിടിയിലായി.
ഇന്ന് പുലര്‍ച്ചെ 1.25 ന് ഫുക്കറ്റില്‍ നിന്ന് എയര്‍ ഏഷ്യയുടെ വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശികളായ ഷാനവാസ്, അബ്ദുള്‍ നവാസ് എന്നിവരില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുത്തത്.
കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇവരെ വിശദമായി ചോദ്യം ചെയ്തുവരുന്നു. വിപണിയില്‍ ഇതിന് 4.3 കോടി രൂപ വില വരും. പുതുവത്സരാഘോഷത്തിനായി എത്തിച്ചതായിരിക്കാമെന്നാണ് നിഗമനം.
