പു​തു​വ​ര്‍​ഷാ​ഘോ​ഷം: കൂ​ടു​ത​ല്‍ കൊ​ച്ചി മെ​ട്രോ, വാ​ട്ട​ര്‍ മെ​ട്രോ സ​ര്‍​വീ​സു​ക​ള്‍

കൊ​ച്ചി: വ​ര്‍​ഷാ​വ​സാ​ന​ത്തെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് കൊ​ച്ചി മെ​ട്രോ, വാ​ട്ട​ര്‍ മെ​ട്രോ സ​ര്‍​വീ​സു​ക​ള്‍ ദീ​ര്‍​ഘി​പ്പി​ക്കു​ന്നു. ഇ​ന്ന​ലെ മു​ത​ല്‍ ജ​നു​വ​രി മൂ​ന്നു വ​രെ ഇ​ട​പ്പ​ള്ളി സ്‌​റ്റേ​ഷ​നി​ല്‍ നി​ന്നും ആ​ലു​വ​യി​ലേ​ക്കും തൃ​പ്പൂ​ണി​ത്തു​റ​യി​ലേ​ക്കും ട്രെ​യി​നു​ക​ള്‍ രാ​ത്രി 11 വ​രെ​യാ​ണ് സ​ര്‍​വീ​സ് നീ​ട്ടി​യി​രി​ക്കു​ന്ന​ത്.

ന്യൂ ​ഇ​യ​ര്‍ പ്ര​മാ​ണി​ച്ച് ഡി​സം​ബ​ര്‍ 31 ന് ​പു​ല​ര്‍​ച്ചെ 1.30 വ​രെ 20 മി​നി​ട്ട് ഇ​ട​വി​ട്ട് സ​ര്‍​വ്വീ​സ് ഉ​ണ്ടാ​കും. ആ​ലു​വ, തൃ​പ്പൂ​ണി​ത്തു​റ ടെ​ര്‍​മി​ന​ലു​ക​ളി​ല്‍ നി​ന്നു​ള്ള അ​വ​സാ​ന ട്രെ​യി​നു​ക​ള്‍ പു​ല​ര്‍​ച്ചെ 1:30ന് ​പു​റ​പ്പെ​ടും. ഇ​ട​പ്പ​ള്ളി സ്‌​റ്റേ​ഷ​നി​ല്‍ നി​ന്നു​ള്ള അ​വ​സാ​ന ട്രെ​യി​ന്‍ പു​ല​ര്‍​ച്ചെ ര​ണ്ടു വ​രെ ല​ഭ്യ​മാ​കും.

ഡി​സം​ബ​ര്‍ 31 ന് ​രാ​ത്രി​യു​ള്ള കൊ​ച്ചി വാ​ട്ട​ര്‍ മെ​ട്രോ സ​ര്‍​വീ​സ് ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ഹൈ​ക്കോ​ര്‍​ട്ട് – മ​ട്ടാ​ഞ്ചേ​രി റൂ​ട്ടി​ലും ഹൈ​ക്കോ​ര്‍​ട്ട് – വൈ​പ്പി​ന്‍ റൂ​ട്ടി​ലും ജ​നു​വ​രി ഒ​ന്നി​ന് പു​ല​ര്‍​ച്ചെ 12 മു​ത​ല്‍ നാ​ലു വ​രെ ഉ​ണ്ടാ​കും.

Related posts

Leave a Comment