തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​മെ​ങ്കി​ൽ ജ​യി​ലി​ൽ പോ​കാ​നും ത​യാ​റാ​ക​ണം;   ജാമ്യാപേക്ഷ പരിഗണിക്കേവേ ഇ​ബ്രാ​ഹിം​കു​ഞ്ഞി​നോ​ടു രൂക്ഷ വിമർശനവുമായി ഹൈ കോ​ട​തികൊ​ച്ചി: സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​മെ​ങ്കി​ൽ ജ​യി​ലി​ൽ പോ​കാ​നും ത​യാ​റാ​ക​ണ​മെ​ന്നു മു​ൻ മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​നോ​ടു ഹൈ​ക്കോ​ട​തി. ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്ക​വെ​യാ​യി​രു​ന്നു കോ​ട​തി​യു​ടെ രൂ​ക്ഷ വി​മ​ർ​ശ​നം.

നേ​ര​ത്തെ ഇ​ബ്രാ​ഹിം​കു​ഞ്ഞ് ജാ​മ്യാ​പേ​ക്ഷ​യു​മാ​യി കോ​ട​തി​യു​ടെ മു​ന്പാ​കെ എ​ത്തി​യ​പ്പോ​ൾ ജ​യി​ലി​ൽ പോ​യ​ശേ​ഷം ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കാ​മെ​ന്നാ​യി​രു​ന്നു കോ​ട​തി പ​റ​ഞ്ഞ​ത്. ഇ​ക്കാ​ര്യ​ത്തി​ലാ​ണ് ഇ​ള​വു​തേട‌ി അ​ദ്ദേ​ഹം കോ​ട​തി​യെ വീ​ണ്ടും സ​മീ​പി​ച്ച​ത്.

മു​സ്‌ലിം എ​ജ്യുക്കേ​ഷ​ൻ സൊ​സൈ​റ്റി തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ ക​ഴി​ഞ്ഞ ദി​വ​സം ഇ​ബ്രാ​ഹിം​കു​ഞ്ഞ് അ​നു​മ​തി തേ​ടി​യി​രു​ന്നു. ഇ​തി​നോ​ടു പ്ര​തി​ക​രി​ച്ച കോ​ട​തി, മ​ത്സ​രി​ക്കു​ന്ന​ത് ജ​യി​ലി​ൽ പോ​യി​ട്ടു​മാ​കാ​മെ​ന്നു നി​ർ​ദേ​ശി​ച്ചു.

സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ൽ​സ​രി​ക്കാ​നു​ള്ള അ​പേ​ക്ഷ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.എ​ന്നാ​ൽ, ജ​യി​ലി​ൽ പോ​യാ​ൽ ജീ​വ​നോ​ടെ തി​രി​ച്ചു​വ​രാ​ൻ പ​റ്റു​മെ​ന്നു തോ​ന്നു​ന്നി​ല്ലെ​ന്ന് ഇ​ബ്രാ​ഹിംകു​ഞ്ഞ് കോ​ട​തി​യി​ൽ പ​റ​ഞ്ഞു.

പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി​ക്കേ​സി​ൽ ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി വെ​ള്ളി​യാ​ഴ്ച വീണ്ടും പരിഗണിക്കും.

Related posts

Leave a Comment