നാലെണ്ണം വേണ്ടയിടത്ത് ആകെയുള്ളത് രണ്ടു വെന്‍റിലേറ്റർ, അതിലൊരെണ്ണം പ്രവർത്തനരഹിതവും;  കോട്ടയം മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയുടെ പ്രവർത്തനം പരിതാപകരം

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ൽ ആ​വ​ശ്യ​ത്തി​ന് വെ​ന്‍റി​ലേ​റ്റ​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​യി പ​രാ​തി. കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ൽ ര​ണ്ടു വെ​ന്‍റി​ലേ​റ്റ​ർ മാ​ത്ര​മാ​ണു​ള്ള​ത്. അ​തി​ൽ ഒ​രെ​ണ്ണം ത​ക​രാ​റി​ലും.

മി​നി​മം നാ​ലു വെ​ൻ​റി​ലേ​റ്റ​റെ​ങ്കി​ലും വേ​ണ്ട ഐ​സി​എ​ച്ചി​ലാ​ണ് ഒ​രെ​ണ്ണം മാ​ത്രം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വീ​സ് കോ​ർ​പ്പ​റേ​ഷ​നാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള മ​രു​ന്നു​ക​ളും വെ​ന്‍റി​ലേ​റ്റ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും സ​പ്ലൈ ചെ​യ്യു​ന്ന​ത് .ക്വ​ട്ടേ​ഷ​ൻ ന​ൽ​കു​ന്പോ​ൾ തു​ക കു​റ​ച്ച് ന​ൽ​കു​ന്ന​വ​രു​മാ​യി ക​രാ​ർ ഒ​പ്പി​ട്ട് ഗു​ണ​മേന്മകു​റ​ഞ്ഞ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് വാ​ങ്ങു​ന്ന​ത്.

പ​ല ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​ക​ളി​ലും അ​മേ​രി​ക്ക​ൻ ക​ന്പ​നി​യാ​യ ട്രാ​ഗ​ർ പോ​ലെ​യു​ള്ള​വ​രു​ടെ വെ​ന്‍റി​ലേ​റ്റ​ർ ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്ന​തി​നാ​ൽ ത​ക​രാ​ർ സം​ഭ​വി​ക്കു​ന്ന​ത് അ​പൂ​ർ​വ​മാ​യി മാ​ത്ര​മാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്നു. എ​ന്നാ​ൽ ഇ​ത്ത​രം ഗു​ണ​മേന്മയു​ള്ള വെ​ന്‍റി​ലേ​റ്റ​ർ വാ​ങ്ങു​ന്ന​തി​ന് ലോ​ക്ക​ൽ ക​ന്പ​നി​ക​ൾ അ​നാ​വ​ശ്യ​മാ​യ ത​ട​സ​വാ​ദ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ക​യാ​ണെ​ന്ന് കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ലെ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഒ​രു വ​ർ​ഷം ശ​രാ​ശ​രി ആ​യി​ര​ത്തി​ല​ധി​കം പ്ര​സ​വ​മാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കു​ന്ന​ത്. അ​തി​ൽ 10ശ​ത​മാ​നം ന​വ​ജാ​ത ശി​ശു​ക്ക​ളും പ​ല ത​ര​ത്തി​ലു​ള്ള രോ​ഗ​ത്തി​ന് വി​ധേ​യ​രാ​ണ്. അ​തി​നാ​ൽ ഗു​ണ​മേന്മയു​ള്ള നാ​ലു വെ​ന്‍റി​ലേ​റ്റ​ർ കൂ​ടി കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ൽ വാ​ങ്ങ​ണ​മെ​ന്നു ആ​വ​ശ്യം ഉ​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്.

Related posts