ഐസിഎംആ​ര്‍ സം​ഘം ഇ​ന്ന് തൃ​ശൂ​രി​ല്‍; പ​ത്തി​ട​ങ്ങ​ളി​ല്‍ നി​ന്നാ​യി 400 സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ക്കും

സ്വ​ന്തം ലേ​ഖ​ക​ന്‍
തൃ​ശൂ​ര്‍: കോ​വി​ഡ് 19 പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ര​ള​ത്തി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ന്ന ഐസിഎംആ​ര്‍ സം​ഘം ഇ​ന്ന് തൃ​ശൂ​രി​ലെ​ത്തും. കോ​വി​ഡ് സ​മൂ​ഹ​വ്യാ​പ​ന​മു​ണ്ടാ​യോ എ​ന്ന് ക​ണ്ടെ​ത്താ​നാ​ണ് സം​ഘം സം​സ്ഥാ​ന​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

പാ​ല​ക്കാ​ട്, തൃ​ശൂ​ര്‍, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലാ​ണ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. പാ​ല​ക്കാ​ട്ടെ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​മാ​ണ് സം​ഘം തൃ​ശൂ​രി​ലെ​ത്തു​ന്ന​ത്. ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ് കേ​സ് ആ​ദ്യം സ്ഥി​രീ​ക​രി​ച്ച സ്ഥ​ല​മെ​ന്ന നി​ല​യി​ല്‍ തൃ​ശൂ​രി​ന് പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യു​ണ്ട്.
തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ സം​ഘ​മെ​ത്തും. നാ​ളെ മു​ത​ല്‍ പ​ര്യ​ട​നം തു​ട​ങ്ങും.

ജി​ല്ല​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച സ്ഥ​ല​ങ്ങ​ളു​ള്‍​പ്പ​ടെ പ​ത്തി​ട​ങ്ങ​ളി​ല്‍ നി​ന്നാ​യി 400 പേ​രു​ടെ സ്ര​വം പ​രി​ശോ​ധ​ന​ക്കാ​യി എ​ടു​ക്കും. ഒ​രി​ട​ത്തു നി​ന്ന് 40 പേ​രു​ടെ സ്ര​വ​മാ​ണ് ശേ​ഖ​രി​ക്കു​ക. ര​ണ്ടു ദി​വ​സം കൊ​ണ്ട് സ്ര​വം ശേ​ഖ​രി​ക്കാ​നാ​ണ് പ​ദ്ധ​തി. ഐസിഎംആ​റിന്‌റെ‍ കംപ്യൂട്ടർ സംവിധാനമാണ് ഏ​തെ​ല്ലാം സ്ഥ​ല​ങ്ങ​ളി​ല്‍നി​ന്ന് സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ക്ക​ണ​മെ​ന്ന് നി​ശ്ച​യി​ക്കു​ന്ന​ത്.

രോ​ഗ​ബാ​ധ സം​ബ​ന്ധി​ച്ച എ​ല്ലാ വി​വ​ര​ങ്ങ​ളും, രോ​ഗം ബാ​ധി​ച്ച​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ളും, രോ​ഗ​ബാ​ധ​യു​ണ്ടാ​യ സ്ഥ​ല​ത്തെ​ക്കു​റി​ച്ചു​മെ​ല്ലാം സം​സ്ഥാ​നം ഐസിഎംആ​റിന് കൈ​മാ​റി​യി​ട്ടു​ള്ള​തി​നാ​ല്‍ അ​വ​രു​ടെ കൈ​വ​ശം എ​ല്ലാ ഡാ​റ്റ​യുമു​ണ്ട്. അ​തി​ല്‍നി​ന്ന് തി​ക​ച്ചും ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ലാ​ണ് കം​പ്യൂ​ട്ട​റു​ക​ള്‍ സ്ര​വ​മെ​ടു​ക്കേ​ണ്ട​വ​രെ ക​ണ്ടെ​ത്തു​ന്ന​ത്.
ജി​ല്ലാ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ സംഘവും ഐസിഎംആ​ര്‍ സം​ഘ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​കും.

ഒ​രാ​ഴ്ച കൊ​ണ്ട് കേ​ര​ള​ത്തി​ല്‍ നി​ന്ന് 1,200 പേ​രു​ടെ സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ക്കാ​നാ​ണ് തീ​രു​മാ​നം. നി​ല​വി​ല്‍ ല​ക്ഷ​ണ​മി​ല്ലാ​ത്ത​വ​രി​ലും രോ​ഗ​ബാ​ധി​ത​രു​മാ​യി നേ​രി​ട്ട് സ​മ്പ​ര്‍​ക്ക​മി​ല്ലാ​ത്ത​വ​രി​ലു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ക. ഇ​തി​നാ​യി 20 അം​ഗ മെ​ഡി​ക്ക​ല്‍ സം​ഘ​മാ​ണ് കേ​ര​ള​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

ഇ​ന്ത്യ​യി​ലാ​കെ 69 ജി​ല്ല​ക​ളി​ലാ​ണ് ഐസിഎംആ​ർ സം​ഘം സ​ര്‍​വേ ന​ട​ത്തു​ന്ന​ത്. തു​ട​ര്‍​ന്ന് ഡ​ല്‍​ഹി​യി​ലെ ആ​സ്ഥാ​ന​ത്ത് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ള്‍ ക്രോ​ഡീ​ക​രി​ച്ച് നി​ഗ​മ​ന​ത്തി​ല്‍ എ​ത്തി​ച്ചേ​രും.

Related posts

Leave a Comment