യുവതിയുമായി ബൈക്കില്‍ കറങ്ങിയ യുവാവ് കുടുങ്ങി ! പോലീസ് ചോദ്യം ചെയ്തപ്പോള്‍ വെളിയില്‍ വന്നത് ‘ടിക് ടോക്’ വിവാഹത്തിന്റെ കഥ…

ഫേസ്ബുക്കിലൂടെയും വാട്‌സ് ആപ്പിലൂടെയുമുള്ള വിവാഹങ്ങള്‍ അടുത്തിടെയായി കൂടിവരുന്നുണ്ട്. കോവിഡ് വ്യാപിച്ചതിനെത്തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം ഇത്തരത്തിലുള്ള വിവാഹങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ഒരു ടിക്‌ടോക് വിവാഹത്തിന്റെ കഥയാണ് പുറത്തു വരുന്നത്. ലോക്ക്ഡൗണ്‍ ലംഘിച്ച് യുവതിയുമായി ബൈക്കില്‍ പാഞ്ഞ യുവാവിനെ പോലീസ് പിടികൂടുകയായിരുന്നു.

ഇവര്‍ ആഡംബര ബൈക്കില്‍ കറങ്ങുന്നതു കണ്ട് പോലീസ് കൈകാട്ടിയെങ്കിലും ഇവര്‍ ബൈക്ക് നിര്‍ത്താതെ പോവുകയായിരുന്നു. തുടര്‍ന്ന് ബൈക്കിന്റെ നമ്പര്‍ ഉപയോഗിച്ച് ഇയാളെ കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞത് ബൈക്കില്‍ ഭാര്യയാണ് ഉണ്ടായിരുന്നതെത്തും വിവാഹ ശേഷം മടങ്ങുകയായിരുന്നു എന്നും ആയിരുന്നു.

പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോള്‍ ബൈക്ക് ഓടിച്ച സമയത്ത് താനിട്ട ഷര്‍ട്ട് അണിയിച്ച് സുഹൃത്തിനെ ആദ്യം പോലീസിന് മുന്നില്‍ ഹാജരാക്കി.

പോലീസ് ചോദ്യം ചെയ്തപ്പോള്‍ സുഹൃത്ത് കൈമലര്‍ത്തി. തുടര്‍ന്ന് യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് ടിക് ടോക്ക് വിവാഹ കഥ പുറത്തെത്തുന്നത്.

ബംഗളൂരുവില്‍ നഴ്സിംഗ് പഠിക്കുന്ന വിദ്യാര്‍ഥിനിയുമായി ഇയാള്‍ സമൂഹ മാധ്യമമായ ടിക്‌ടോകിലൂടെ പരിചയപ്പെട്ടു. തുടര്‍ന്ന് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചു.

യുവാവിനു വിവാഹപ്രായമെത്തും വരെ കാത്തിരുന്ന ഇവര്‍ ടിക് ടോക്കിലെ വിവാഹങ്ങള്‍ വൈറലാകുന്നതിനാല്‍ തങ്ങളുടെ വിവാഹവും അങ്ങനെ മതിയെന്നു തീരുമാനിച്ചു.

തുടര്‍ന്ന് കൊരട്ടി സ്റ്റേഷന്‍ പരിധിയിലെ പള്ളിയിലെത്തി കയ്യില്‍ കരുതിയ മുത്തുമാലകള്‍ പരസ്പരം അണിയിച്ചാണ് വിവാഹിതരായത്. ടിക് ടോക്കില്‍ പോസ്റ്റ് ചെയ്യാന്‍ വിഡിയോ ചിത്രീകരിക്കുകയും ചെയ്തു.

പോലീസിന്റെ പിടിയിലായപ്പോള്‍ ഇവര്‍ പറഞ്ഞത് മെഴുകുതിരി കത്തിക്കാന്‍ മറന്നതിനാല്‍ പള്ളിയിലേക്ക് തിരികെ പോവുകയായിരുന്നുവെന്നാണ്.

ഇതിനിടയിലാണ് പോലീസിന്റെ പിടിയില്‍പെട്ടതെന്നും യുവാവ് പറഞ്ഞു. ഇരുവരുടെയും മാതാപിതാക്കളെ വിളിച്ചുവരുത്തി യുവാവിനെ താക്കീതു ചെയ്ത് വിടുകയായിരുന്നു.

Related posts

Leave a Comment