ഇതുവരെ മദ്യത്തിന്‍റെ രുചി അറിഞ്ഞിട്ടില്ല: കു​ടി​പ്പി​ക്കാ​ൻ വേ​ണ്ടി കൂ​ട്ടു​കാ​ർ ത​ല​യി​ലൂ​ടെ മ​ദ്യം ഒ​ഴി​ച്ചി​ട്ടു​ണ്ട്; ഇടവേള ബാബു

1982ൽ ‘​ഇ​ട​വേ​ള’ എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് ഇ​ട​വേ​ള ബാ​ബു എ​ന്ന ബാ​ബു ച​ന്ദ്ര​ൻ സി​നി​മാ ലോ​ക​ത്തേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്. അ​ന്നു മു​ത​ൽ ഇ​ങ്ങോ​ട്ട് താ​രം പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ൽ വ​ലി​യ സ്ഥാ​നം ത​ന്നെ ക​ര​സ്ഥ​മാ​ക്കി. അമ്മ സംഘടനയില്‍ സജീവമായി നില്‍ക്കുകയാണ് ഇടവേള ബാബു. അഭിനയത്തേക്കാളും സംഘടനയെ മുന്നോട്ട് കൊണ്ട് പോവുകയാണ് താരം. ഇ​പ്പോ​ഴി​താ ത​ന്‍റെ അ​ച്ഛ​നെ കു​റി​ച്ചും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്വ​ഭാ​വ മ​ഹി​മ​ക​ളെ കു​റി​ച്ചും പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് താ​രം.

എ​ന്‍റെ അ​ച്ഛ​ൻ മ​ദ്യ​പി​ക്കാ​ത്ത ആ​ളാ​യി​രു​ന്നു. പോ​ലീ​സി​ൽ ആ​യി​രു​ന്നു, പ​ക്കാ വെ​ജി​റ്റേ​റി​യ​ൻ. കു​റെ​യ​ധി​കം ക്വാ​ളി​റ്റി​യു​ള്ള ഒ​രു മ​നു​ഷ്യ​നാ​യി​രു​ന്നു അ​ദ്ദേ​ഹം. ബ​സി​ൽ മാ​ത്ര​മേ അ​ദ്ദേ​ഹം യാ​ത്ര ചെ​യ്യു​ക​യു​ള്ളൂ. അ​ത് എ​വി​ടെ​യൊ​ക്കെ​യോ എ​ന്‍റെ മ​ന​സി​ലും ക​യ​റി​യി​ട്ടു​ണ്ട്, അ​ത് ഇ​പ്പോ​ഴും ഫോ​ളോ ചെ​യ്യു​ന്നു​വെ​ന്ന് മാ​ത്രം. മ​ദ്യ​പാ​നം തെ​റ്റാ​ണെ​ന്ന​ല്ല. നി​ന്‍റെ സ്വ​ന്തം പൈ​സ​കൊ​ണ്ട് നി​ന​ക്ക് മ​ദ്യ​പി​ക്കാം, സി​ഗ​ര​റ്റ് വ​ലി​ക്കാം എ​ന്നാ​ണ് അ​ച്ഛ​ൻ പ​റ​യാ​റു​ള്ള​ത്.

പി​ന്നെ സ്വ​ന്തം പൈ​സ ആ​യ​പ്പോ​ഴും എ​നി​ക്ക് മ​ദ്യ​പി​ക്കാ​ൻ ഇ​തു​വ​രെ തോ​ന്നി​യി​ട്ടി​ല്ല. എ​ന്‍റെ മി​ക്ക സു​ഹൃ​ത്തു​ക്ക​ളും മ​ദ്യ​പി​ക്കു​ന്ന​വ​രാ​ണ്. ഞാ​ൻ അ​വ​ർ​ക്കൊ​പ്പം ബാ​റി​ലും ക​യ​റും. അ​വി​ടെ പോ​യി ന​ല്ല ഭ​ക്ഷ​ണ​മോ, സോ​ഡ​യോ ഒ​ക്കെ ക​ഴി​ക്കും. എ​ന്നെ കു​ടി​പ്പി​ക്കാ​ൻ വേ​ണ്ടി എ​ന്‍റെ ത​ല​യി​ലൂ​ടെ മ​ദ്യം ഒ​ഴി​ച്ചി​ട്ടു​ണ്ട് കൂ​ട്ടു​കാ​ർ. പ​ക്ഷെ ഞാ​ൻ കു​ടി​ച്ചി​ട്ടി​ല്ല​ന്ന് ഇ​ട​വേ​ള ബാ​ബു പ​റ​ഞ്ഞു.

Related posts

Leave a Comment