ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന മു​ത്ത​ശി​യു​ടെ ഡ​യ​റി ക​ണ്ടെ​ത്തി; കു​റി​പ്പു​ക​ൾ വാ​യി​ച്ച​തും പൊ​ട്ടി​ക്ക​ര​ഞ്ഞ് യു​വ​തി

ഒ​രി​ക്ക​ൽ ത​ന്‍റെ മു​ത്ത​ശി എ​ഴു​തി​യ ഡ​യ​റി​ക്കു​റി​പ്പ് വാ​യി​ച്ച് ക​ണ്ണീ​ര​ണി​യു​ക​യാ​ണ് നതാ​ലി എ​ന്ന യു​വ​തി. ന​താ​ലി കാ​ർ​ലോ മ​ഗ്നോ എ​ന്ന യു​വ​തി​യാ​ണ് ത​ന്‍റെ മു​ത്ത​ശി ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ഡ​യ​റി ക​ണ്ടെ​ത്തി​യ​ത്. പി​ന്നാ​ലെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും ആ ​ഡ​യ​റി​ക്കു​റി​പ്പ് പ​ങ്കു​വ​ച്ചു.

മു​ത്ത​ശി ഡ​യ​റി​യി​ൽ എ​ഴു​തി​യി​രു​ന്ന​ത് ഇ​ങ്ങ​നെ​യാ​ണ്, ‘ന​താ​ലി​ക്ക് ഇ​ന്ന് ഒ​രാ​ഴ്ച പ്രാ​യ​മാ​യി. എ​ല്ലാം ന​ന്നാ​യി പോ​കു​ന്നു.’ കു​റ​ച്ച് പേ​ജു​ക​ൾ ക​ഴി​യു​മ്പോ​ൾ മു​ത്ത​ശി എ​ഴു​തി​യ മ​റ്റൊ​രു കു​റി​പ്പു​ണ്ട്. അ​തി​ൽ ത​നി​ക്കും ന​താ​ലി​ക്കും ഇ​ട​യി​ൽ ഇ​ന്നൊ​രു ര​ഹ​സ്യം പ​റ​യാ​നു​ണ്ട് എ​ന്നാ​ണ് മു​ത്ത​ശി പ​റ​യു​ന്ന​ത്.

‘ന​താ​ലി ഇ​ന്ന് ആ​റ് ചു​വ​ടു​ക​ൾ ത​നി​ച്ച് ന​ട​ന്നു’ എ​ന്നാ​ൽ, അ​ത് ആ​രോ​ടും പ​റ​യാ​ത്ത, ത​നി​ക്കും ന​താ​ലി​ക്കും ഇ​ട​യി​ൽ മാ​ത്ര​മു​ള്ള ര​ഹ​സ്യ​മാ​യി​രി​ക്കും എ​ന്നും മു​ത്ത​ശി എ​ഴു​തി. ‘കാ​ര​ണം നീ ​ആ​ദ്യം ന​ട​ക്കു​ന്ന​ത് കാ​ണേ​ണ്ട​ത് നി​ന്‍റെ മ​മ്മി​യും ഡാ​ഡി​യും ആ​ണ്. നീ ​ഒ​രു ഭാ​ഗ്യ​വ​തി​യാ​യ കു​ഞ്ഞാ​ണ്. കാ​ര​ണം, എ​ല്ലാ​വ​രും നി​ന്നെ സ്നേ​ഹി​ക്കു​ന്നു’ എ​ന്നും അ​തി​ൽ കു​റി​ച്ചി​രി​ക്കു​ന്നു.

ന​താ​ലി​യു​ടെ അ​ച്ഛ​നും അ​മ്മ​യും അ​വ​ൾ ന​ട​ക്കു​ന്ന​ത് ക​ണ്ടു എ​ന്നും മു​ത്ത​ശ​നേ​യും മു​ത്ത​ശി​യേ​യും വി​ളി​ച്ച് അ​ത് കാ​ണി​ച്ചു ത​ന്നു എ​ന്നും പി​ന്നീ​ടു​ള്ള പേ​ജു​ക​ളി​ൽ പ​റ​യു​ന്നു​ണ്ട്. ന​താ​ലി ത​ന്‍റെ ജീ​വി​ത​ത്തി​ലേ​ക്ക് വ​ന്ന​തി​നെ കു​റി​ച്ചും മു​ത്ത​ശി ഡ​യ​റി​യി​ൽ കു​റി​ച്ചി​ട്ടു​ണ്ട്.

വ​ള​രെ പെ​ട്ടെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ന​താ​ലി ഷെ​യ​ർ ചെ​യ്ത ത​ന്‍റെ മു​ത്ത​ശി​യു​ടെ ഡ​യ​റി​ക്കു​റി​പ്പു​ക​ൾ വൈ​റ​ലാ​യ​ത്. ഇ​ങ്ങ​നെ ഒ​രു മു​ത്ത​ശി​യെ കി​ട്ടാ​ൻ എ​ത്ര​മാ​ത്രം ഭാ​ഗ്യം ചെ​യ്ത​വ​ളാ​ണ് ന​താ​ലി എ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ന്ന ക​മ​ന്‍റു​ക​ൾ.

Related posts

Leave a Comment