ഇരുപതിനായിരം കൊടുത്താൽ നാൽപതിനായിരം; 22,000 രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​മാ​യി യു​വാ​വ് അറസ്റ്റിൽ; പുറത്ത് വരുന്ന വിവരം ഞെട്ടിക്കുന്നത്

വണ്ടി​പ്പെ​രി​യാ​ർ: 22000 രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​മാ​യി യു​വാ​വി​നെ വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ണ്ടി​പ്പെ​രി​യാ​ർ ഡൈ​മു​ക്ക് ആ​റ്റോ​രം സ്വ​ദേ​ശി സെ​ബി​ൻ ജോ​സ​ഫി(22)നെ​യാ​ണ് വ​ണ്ടി​പ്പെ​രി​യാ​ർ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഹേ​മ​ന്ദ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

പോ​ലീ​സ് ഡൈ​മു​ക്ക് ആ​റ്റോ​ര​ത്തു​ള്ള സെ​ബി​ൻ ജോ​സ​ഫി​ന്‍റെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ള്ള​നോ​ട്ട് ക​ണ്ടെ​ത്തി​യ​ത്.

500 രൂ​പ​യു​ടെ 44 ക​ള്ള​നോ​ട്ടു​ക​ളാ​ണ് പ്ര​തി​യു​ടെ വീ​ട്ടി​ലെ ബെ​ഡ് റൂ​മി​ൽ മൊ​ബൈ​ൽ ഫോ​ൺ ക​വ​റി​നു​ള്ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്നത്.

ചെ​ന്നെെ​യി​ൽനി​ന്നാ​ണ് നോ​ട്ടി​ര​ട്ടി​പ്പി​നാ​യി ഇ​രു​പ​തി​നാ​യി​രം രൂ​പ കൊ​ടു​ത്ത് നാ​ൽ​പ്പ​തി​നാ​യി​രം രൂ​പ വാ​ങ്ങി​യ​തെ​ന്നും ബാ​ക്കി നോ​ട്ടു​ക​ൾ ചെ​ല​വ​ഴി​ച്ച​താ​യും പ്ര​തി സ​മ്മ​തി​ച്ച​താ​യി വ​ണ്ടി​പ്പെ​രി​യാ​ർ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഹേ​മ​ന്ദ് കു​മാ​ർ പ​റ​ഞ്ഞു.

അ​റ​സ്റ്റി​ലാ​യ പ്ര​തി​ക്ക്മു​ൻ​പ് പ​ല നി​യ​മ വി​രു​ദ്ധ ഇ​ട​പാ​ടു​ക​ൾ ഉ​ള്ള​താ​യും മു​ൻ​പ് വ​ണ്ടി​പ്പെ​രി​യാ​ർ എസ്ബിഐ ശാ​ഖ​യി​ൽ ക​ള്ള​നോ​ട്ട് എത്തിച്ചെന്ന പ​രാ​തി ല​ഭി​ച്ചി​രു​ന്നതാ​യും പോ​ലീ​സ് പ​റ​ഞ്ഞു.

വ​ണ്ടി​പ്പെ​രി​യാ​ർ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഹേ​മ​ന്ദ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി. വി​നോ​ദ് കു​മാ​ർ . എഎസ്ഐ റെ​ജി, സ​തീ​ഷ് കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന പോ​ലീ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ള്ള​നോ​ട്ട് ക​ണ്ടെ​ത്തി പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​നു ശേ​ഷം പ്ര​തി​യുടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ക​ള്ള​നോ​ട്ട് കേ​സി​ൽ കൂ​ടു​ത​ൽ പേ​ർ ഉ​ൾ​പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന് അ​ന്വേ​ഷി​ക്കു​ന്ന​താ​യും പോ​ലീ​സ് അ​റി​യി​ച്ചു പ്ര​തി​യെ നാ​ളെ പീ​രു​മേ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻഡ് ചെ​യ്യും.

Related posts

Leave a Comment