ജീ​വ​നാം​ശം തേ​ടി കോ​ട​തി​യെ സ​മീ​പി​ച്ച് ഭാ​ര്യ ! തീ​ര്‍​ക്കാ​ന്‍ ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി​യ ഭ​ര്‍​ത്താ​വ് അ​റ​സ്റ്റി​ല്‍…

ഭാ​ര്യെ കാ​റി​ടി​ച്ച് കൊ​ല്ലാ​ന്‍ ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി​യ ഭ​ര്‍​ത്താ​വ് അ​റ​സ്റ്റ്. വി​വാ​ഹ​ബ​ന്ധം പി​രി​ഞ്ഞ ഭാ​ര്യ ജീ​വ​നാം​ശം ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ച്ച​തി​ന്റെ വൈ​രാ​ഗ്യ​ത്തി​ലാ​ണ് ഇ​യാ​ള്‍ കൊ​ല്ലാ​ന്‍ ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി​യ​ത്.

വി​ചാ​ര​ണ​യ്ക്കാ​യി കോ​ട​തി​യി​ല്‍ എ​ത്തി​യ മ​ണി​മാ​ല എ​ന്ന 38കാ​രി​യെ കാ​റി​ടി​ച്ച് വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വ് ര​മേ​ശ് (45), കാ​ര്‍ ഡ്രൈ​വ​ര്‍ പാ​ണ്ടി​രാ​ജ് (22) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ര​മേ​ശ് 15 വ​ര്‍​ഷം മു​ന്‍​പാ​ണ് മ​ണി​മാ​ല​യെ വി​വാ​ഹം ചെ​യ്ത​ത്. ഇ​വ​ര്‍​ക്ക് 14 വ​യ​സ്സു​ള്ള ഒ​രു മ​ക​നു​ണ്ട്. ത​മ്മി​ല്‍ ചേ​ര്‍​ച്ച​യി​ല്ലാ​തെ വ​ന്ന​തോ​ടെ വി​വാ​ഹ​ബ​ന്ധം വേ​ര്‍​പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്നു മ​ണി​മാ​ല ജീ​വ​നാം​ശം ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ഈ ​കേ​സി​ല്‍ വി​ചാ​ര​ണ​യ്ക്കാ​യി വ​രു​മ്പോ​ഴാ​ണു തി​ങ്ക​ളാ​ഴ്ച കോ​ട​തി​ക്ക് മു​ന്നി​ല്‍ വ​ച്ച് യു​വ​തി​യെ കാ​റി​ടി​ച്ച​ത്.

റോ​ഡി​ലൂ​ടെ ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന യു​വ​തി​യെ മേ​ലെ വ​ണ്ടി ഇ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു.

ഡ്രൈ​വ​റെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് മ​ണി​മാ​ല​യു​ടെ ഭ​ര്‍​ത്താ​വ് ന​ല്‍​കി​യ ക്വ​ട്ടേ​ഷ​നാ​ണെ​ന്ന് മ​ന​സ്സി​ലാ​കു​ന്ന​ത്. പ​രു​ക്കേ​റ്റ യു​വ​തി തേ​നി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

Related posts

Leave a Comment