ചായ കുടിക്കാനുള്ള സമയം മാത്രം മതി ! ബൾബ് കത്തും, റേഡിയോ പാടും, മൊബൈൽ ഫുൾ ചാർജാകും; പു​തി​യ ക​ണ്ടു​പി​ടിത്ത​വു​മാ​യി ഇ​ഗ്നേ​ഷ്യ​സ്

തൃ​ശൂ​ർ: വെ​റും നാ​ലുമി​നി​റ്റ് കൈ​കൊ​ണ്ട് തി​രി​ച്ചു പ്ര​വ​ർ​ത്തി​പ്പി​ച്ചാ​ൽ മൂ​ന്നുമ​ണി​ക്കൂ​ർ നേ​രത്തേക്ക് എ​ൽ​ഇ​ഡി വി​ള​ക്കും മൊ​ബൈ​ൽ​ഫോ​ണും റേ​ഡി​യോ​യും ചാ​ർ​ജ് ചെ​യ്യാ​വു​ന്ന സം​വി​ധാ​ന​മൊ​രു​ക്കി കു​രി​യ​ച്ചി​റ സ്വ​ദേ​ശി​യാ​യ ഇ​ഗ്നേ​ഷ്യ​സ്. ഹാ​ൻ​ഡ് ജ​ന​റേ​റ്റിം​ഗ് ചാ​ർ​ജ​ർ എ​ന്നാ​ണ് ഈ ​ക​ണ്ടു​പി​ടിത്ത​ത്തി​ന്‍റെ പേ​ര്.

മൊ​ബൈ​ൽ ചാ​ർ​ജിം​ഗ്, എ​മ​ർ​ജ​ൻ​സി ലൈ​റ്റ്, റേ​ഡി​യോ​യ്ക്ക് 6 വി ​ക​ണ​ക്ടർ എ​ന്നി​വ അ​ട​ങ്ങു​ന്ന ഒ​രു ബോ​ക്സാ​ണി​ത്. ഇ​തി​ൽ നാ​ലാ​മ​താ​യി ഒ​രു ഡി​സി ചാ​ർ​ജിം​ഗ് ഡൈ​നാ​മോ കൂ​ടി​യു​ണ്ട്. ഓ​രോ​ന്നും ചാ​ർ​ജ് ചെ​യ്യാ​ൻ ക​ണ​ക്ട് ചെ​യ്യു​ന്ന​തി​നു മു​ന്പാ​യി ബോ​ക്സി​ന്‍റെ പി​റ​കി​ലു​ള്ള ഹാ​ൻ​ഡി​ൽ ഇ​ട​ത്തോ​ട്ട് ര​ണ്ടുമു​ത​ൽ നാ​ലുമി​നി​റ്റ് വ​രെ ക​റ​ക്ക​ണം.

വൈ​ദ്യു​തി ഉ​ണ്ടാ​കു​ന്നു​ണ്ട് എ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ ബോ​ക്സി​ന് മു​ക​ളി​ലു​ള്ള പ്ര​സ് ബ​ട്ട​ൺ അ​മ​ർ​ത്തി​യാ​ൽ അ​തി​നു തൊ​ട്ടു​ള്ള എ​ൽ​ഇ​ഡി ബ​ൾ​ബ് പ്ര​കാ​ശി​ക്കു​ന്ന​തു കാ​ണാം. അ​തി​നുശേ​ഷം ബോ​ക്സി​നു താ​ഴേ​യു​ള്ള ചാ​ർ​ജിം​ഗ് സ്വി​ച്ച് ഓ​ണ്‍ ചെ​യ്യ​ണം. തി​രി​ക്കു​ന്ന സ​മ​യം ക​ഴി​ഞ്ഞാ​ൽ ഈ ​സ്വി​ച്ച് ഓ​ഫ് ചെ​യ്യാം.

മൂ​ന്നേകാ​ൽ കി​ലോ​യാ​ണ് ഈ ​ബോ​ക്സി​ന്‍റെ ഭാ​രം. എ​മ​ർ​ജ​ൻ​സി ലൈ​റ്റ് മൂ​ന്നു മ​ണി​ക്കൂ​റും, സ്ലീ​പ്പിം​ഗ് ലൈ​റ്റ് എ​ട്ടു മ​ണി​ക്കൂ​റും മൊ​ബൈ​ൽ ര​ണ്ട​രമ​ണി​ക്കൂ​ർ ഫു​ൾ ചാ​ർ​ജ് എ​ന്നി​ങ്ങ​നെ​യാ​ണ് പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ക​ഴി​യു​ക​യെ​ന്ന് ഇ​ഗ്നേഷ്യ​സ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

നാലായിരം രൂ​പ​യാ​ണ് ആ​കെ നി​ർ​മാ​ണ​ച്ചെ​ല​വ് വ​ന്ന​ത്. പേ​റ്റ​ന്‍റ് ല​ഭി​ക്ക​ണ​മെ​ങ്കി​ൽ ല​ക്ഷ​ങ്ങ​ൾ ചെ​ല​വാ​ക്ക​ണം. അ​തി​നു ക​ഴി​യാ​ത്ത​തി​നാ​ൽ പേ​റ്റ​ന്‍റി​നു ശ്ര​മി​ക്കു​ന്നി​ല്ല. വൈ​ദ്യു​തി​ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ട്ട​പ്പോ​ൾ ആ​ശ​യ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ൾ ഇ​ല്ലാ​താ​യ​തു പ്ര​ള​യ​കാ​ല​ത്തു ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ച്ചി​രു​ന്നു.

ഈ ​ചി​ന്ത​യാ​ണ് പു​തി​യ ക​ണ്ടു​പി​ടിത്ത​ത്തി​ലേ​യ്ക്ക് എ​ത്തി​ച്ച​തെ​ന്ന് ഇ​ഗ്നേ​ഷ്യ​സ് പ​റ​ഞ്ഞു. കു​രി​യ​ച്ചി​റ​യി​ൽ സൗ​ണ്ട് സം​വി​ധാ​നം ന​ട​ത്തു​ന്ന ഇ​ഗ്നേഷ്യ​സ് നി​ര​വ​ധി ക​ണ്ടു​പി​ടിത്ത​ങ്ങ​ൾ മു​ന്പും ന​ട​ത്തി​യി​ട്ടു​ണ്ട്.

Related posts