പ്ര​ള​യ​നാ​ശ​ന​ഷ്ടം വി​ല​യി​രുത്തൽ;  ലോ​ക​ബാ​ങ്ക് സം​ഘം നാ​ളെ തൃശൂരിലെത്തുമെന്ന് ജില്ലാ കളക്ടർ അനുപമ

തൃ​ശൂ​ർ: പ്ര​ള​യ​ക്കെ​ടു​തി​യു​ടെ നാ​ശ​ന​ഷ്ട​ങ്ങ​ൾ വി​ല​യി​രു​ത്താ​നും സ​ഹാ​യം അ​നു​വ​ദി​ക്കു​ന്ന​തി​നു​മാ​യി ലോ​ക​ബാ​ങ്കി​ന്‍റെ പ്ര​ത്യേ​ക സം​ഘം നാ​ളെ ജി​ല്ല​യി​ലെ വി​വി​ധ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​മെ​ന്നു ജി​ല്ലാ​ ക​ള​ക്ട​ർ ടി.​വി. അ​നു​പ​മ അ​റി​യി​ച്ചു.

ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ചേ​ർ​ന്ന വ​കു​പ്പു​ത​ല അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. രാ​വി​ലെ 8.30 ന് ​ചാ​ല​ക്കു​ടി​യി​ൽ ലോ​ക​ബാ​ങ്ക് സം​ഘം അ​വ​ലോ​ക​നം ന​ട​ത്തും. ജി​ല്ല​യി​ൽ പ്ര​ള​യം ഏ​റെ ബാ​ധി​ച്ച വി​വി​ധ സ്ഥ​ല​ങ്ങ​ളും സ​ന്ദ​ർ​ശി​ക്കും.

വി​വി​ധ വ​കു​പ്പു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി യോ​ഗ​ത്തി​ൽ ക​ള​ക്ട​ർ വി​ല​യി​രു​ത്തി. പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭ, കോ​ർ​പ​റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ പൂ​ർ​ണ​മാ​യും ഭാ​ഗി​ക​മാ​യും ത​ക​ർ​ന്ന വീ​ടു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ, പൊ​തു​നാ​ശ​ന​ഷ്ട​ങ്ങ​ൾ, സാ​നി​ട്ടേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ശു​ചീ​ക​ര​ണം, ടോ​യ്‌ല​റ്റ് സം​വി​ധാ​ന​ങ്ങ​ളു​ടെ നി​ല​വി​ലെ അ​വ​സ്ഥ, ത​ക​ർ​ന്ന റോ​ഡു​ക​ളു​ടെ നി​ജ​സ്ഥി​തി, പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​യി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ അ​വ​സ്ഥ, സ്കൂ​ളു​ക​ൾ, അങ്കണ​വാ​ടി​ക​ൾ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​വ​യും ജി​ല്ലാ​ ക​ള​ക്ട​ർ ആ​രാ​ഞ്ഞു.

സ​ബ് ക​ള​ക്ട​ർ ഡോ. ​രേ​ണു​രാ​ജ്, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ പ്രേം ​കൃ​ഷ്ണ​ൻ, ഇ​രി​ങ്ങാ​ല​ക്കു​ട ആ​ർ​ഡി​ഒ​സി റെ​ജി​ൽ, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ എം.​ബി. ഗി​രീ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts