പടുതാക്കുളത്തിനു മുകളില്‍ വിരിച്ചിരിക്കുന്ന വല കുട്ടികള്‍ക്ക് ഉയര്‍ത്തിമാറ്റാനാകില്ല! കുരുന്നുകളുടെ മരണത്തില്‍ ദുരൂഹത; സംസ്‌കാരം നാട്ടുകാര്‍ തടഞ്ഞു; മാതാപിതാക്കള്‍ ഒരുവര്‍ഷമായി അകന്നുകഴിയുകയാണ്

കു​മ​ളി: സ​ഹോ​ദ​ര​ങ്ങ​ളാ​യ കു​രു​ന്നു​ക​ളെ പ​ടു​താ​ക്കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് നാ​ട്ടു​കാ​ർ സം​സ്കാ​രം ത​ട​ഞ്ഞു. കു​മ​ളി ആ​ന​ക്കു​ഴി എ​സ്റ്റേ​റ്റ് ല​യ​ത്തി​ൽ പു​തു​വ​ൽ പ​ഴ​യ​കാ​ട് ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന അ​നീ​ഷ് – എ​സ്കി​യ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ അ​ഭി​ജി​ത് – എ​ട്ട്, ല​ക്ഷ്മി​പ്രി​യ – ആ​റ് എ​ന്നി​വ​രെ​യാ​ണ് ശ​നി​യാ​ഴ്ച രാ​വി​ലെ പ​ടു​താ​ക്കു​ള​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് കു​ട്ടി​ക​ളെ കാ​ണാ​താ​യ​താ​യി​രു​ന്നു. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നുശേ​ഷം ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തി​ന് കു​ട്ടി​ക​ളു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​നാ​യി​രു​ന്നു തീരുമാനം.

മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത അ​രോ​പി​ച്ച് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും സം​സ്കാ​ര ന​ട​പ​ടി​ക​ൾ ത​ട​യു​ക​യാ​യി​രു​ന്നു. ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ സ്ഥ​ല​ത്തെ​ത്തി ക​ട്ട​പ്പ​ന ഡി​വൈ​എ​സി​പി എ​ൻ.​സി. രാ​ജ്മോ​ഹ​ൻ കു​മ​ളി സി ​ഐ വി.​കെ. ജ​യ​പ്ര​കാ​ശ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളു​മാ​യി ച​ർ​ച്ച​ ന​ട​ത്തി ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ കു​ട്ടി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ എ​ച്ച് എം ​എ​ൽ എ​സ്റ്റേ​റ്റി​ലെ പൊ​തുശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ക്കു​ക​യാ​യി​രു​ന്നു.

കു​ട്ടി​ക​ളു​ടെ മ​ര​ണം സം​ബ​ന്ധി​ച്ച് സ​മ​ഗ്ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും വി​ഷ​യം നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ച​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ കു​ട്ടി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ക്കാ​ൻ അ​നു​വ​ദി​ച്ച​ത്.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​റി​യ​ക് തോ​മ​സ്, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ എം.​എം. വ​ർ​ഗീ​സ്, ബി​ജു ദാ​നി​യേ​ൽ, പ്ര​സാ​ദ് മാ​ണി, റോ​ബി​ൻ കാ​ര​ക്കാ​ട്ട, ബി​നോ​യി ന​ടൂ​പ്പ​റ​ന്പി​ൽ, കു​ഞ്ഞു​മോ​ൾ ചാ​ക്കോ, പ​ഞ്ചാ​ത്തു മെം​ബ​ർ​മാ​രാ​യ ഷീ​ബാ സു​രേ​ഷ്, മ​ണി​മേ​ഘ​ല, ഹൈ​ദ്രോ​സ് മീ​രാ​ൻ തു​ട​ങ്ങി​യ​വ​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

സംശയങ്ങൾ നി​ര​ത്തി നാ​ട്ടു​കാ​ർ

കു​ട്ടി​ക​ളു​ടെ വീ​ടു​മാ​യി അ​ര​കി​ലോ​മീ​റ്റ​റോ​ളം ദൂ​രെ​യു​ള്ള കു​ള​ത്തി​ൽ കു​ട്ടി​ക​ൾ സ്വ​യം എ​ത്താ​നു​ള്ള ഒ​രു സാ​ഹ​ച​ര്യ​വു​മി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

കി​ഴു​ക്കാം​തൂ​ക്കാ​യ, ന​ട​പ്പാ​ത പോ​ലു​മി​ല്ലാ​ത്ത കു​ള​ത്തി​ലേ​ക്കു കു​ട്ടി​ക​ൾ ത​നി​ച്ച് എ​ത്തി​ല്ലെ​ന്നും പ​ടു​താ​ക്കു​ള​ത്തി​നു മു​ക​ളി​ൽ വി​രി​ച്ചി​രി​ക്കു​ന്ന വ​ല കു​ട്ടി​ക​ൾ​ക്ക് ത​നി​ച്ച് ഉ​യ​ർ​ത്തി​മാ​റ്റാ​നാ​കി​ല്ലെ​ന്നു​മാ​ണ് നാ​ട്ടു​കാ​ർ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കു​ട്ടി​ക​ളു​ടെ വ​സ്ത്ര​ങ്ങ​ൾ ഉൗ​രി കു​ള​ക്ക​ര​യി​ൽ മാ​റ്റി വ​ച്ച​നി​ല​യി​ലാ​യി​രു​ന്നു.

കു​ളി​ക്കാ​നാ​യി കുട്ടി​ക​ൾ​ക്ക് ഇ​ത്ര സാ​ഹ​സം കാ​ട്ടി ഇ​വി​ടെ എ​ത്തേ​ണ്ട​തി​ല്ല. വീ​ടി​ന്‍റെ സ​മീ​പ​ത്തും കു​ട്ടി​ക​ൾ മ​രി​ച്ചു​കി​ട​ന്ന പ​ടു​താ​ക്കു​ള​ത്തി​നു സ​മീ​പ​ത്തും തു​റ​ന്നു കി​ട​ക്കു​ന്ന കു​ള​ങ്ങ​ളും ഓ​ലി​യു​മു​ണ്ട്. പെ​ണ്‍​കു​ട്ടി​യു​ടെ അ​ടി​വ​സ്ത്ര​വും ഉൗ​രി​വ​ച്ച​നി​ല​യി​ലാ​യി​രു​ന്നു.

പെ​ണ്‍​കു​ട്ടി ത​നി​ച്ച് അ​ങ്ങ​നെ ചെ​യ്യി​ല്ലെ​ന്നും കു​ട്ടി​യെ ഏ​റെ​ക്കാ​ല​മാ​യി പ​രി​ച​യ​മു​ള്ള അങ്ക​ണ​വാ​ടി അ​ധ്യാ​പി​ക​യും പ​റ​യു​ന്നു. സ്കൂ​ൾ തു​റ​ന്ന ഒ​ന്നി​ന് കു​ട്ടി​ക​ളെ സ്കൂ​ളി​ൽ അ​യയ്​ക്കാ​തി​രു​ന്ന​തും സം​ശ​യ​ത്തി​ന് ഇ​ടം ന​ൽ​കി​യി​ട്ടു​ണ്ട്.

കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത് ഒ​രു​ മ​ണി​ക്കൂ​റി​നി​ട​യി​ൽ

കു​ട്ടി​ക​ളു​ടെ മാ​താ​വി​ന്‍റെ​യും ഇ​വ​രു​ടെ മാ​താ​പി​താ​ക്ക​ളു​ടെ​യും ഒ​പ്പ​മി​രു​ന്ന് ഉ​ച്ചയ്​ക്ക് ഭ​ക്ഷ​ണം ക​ഴി​ച്ച​ശേ​ഷ​മാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. 12. 45നു ​ഭ​ക്ഷ​ണം ക​ഴി​ഞ്ഞ് വ​ല്യ​മ്മ കു​ട്ടി​ക​ളെ വ​ല്യ​പ്പ​നെ ഏ​ൽ​പ്പി​ച്ച് ജോ​ലി​ക്കു പോ​യ​താ​ണ്.

കു​ട്ടി​ക​ൾ​ക്ക് ടി​വി ഒ​ാണാ​ക്കി കൊ​ടു​ത്ത​ശേ​ഷ​മാ​ണ് വ​ല്യ​മ്മ പോ​യ​ത്. കു​ട്ടി​ക​ൾ ടിവി ക ​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന​തു ക​ണ്ട ് പു​റ​ത്തു​പോ​യ വ​ല്യ​പ്പ​ൻ 1.45നു ​തി​രി​കെ വ​രു​ന്പോ​ൾ കു​ട്ടി​ക​ളെ കാ​ണാ​നി​ല്ല. വീ​ടി​ന്‍റെ വാ​തി​ൽ പു​റ​ത്തു​നി​ന്ന് പൂ​ട്ടി​യി​രി​ക്കു​ക​യു​മാ​യി​രു​ന്നു.

ഒ​രു​വ​ർ​ഷ​മാ​യി കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ൾ പി​ണ​ങ്ങി അ​ക​ന്നു ക​ഴി​യു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ളു​ടെ മ​ര​ണ​ത്തി​ൽ പു​റ​ത്തു​നി​ന്നു​ള്ള ആ​രു​ടെയെ​ങ്കി​ലും ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള​താ​യാ​ണ് നാ​ട്ടു​കാ​രു​ടെ സം​ശ​യം. മ​ര​ണ​കാ​ര​ണം സം​ബ​ന്ധി​ച്ച് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് കി​ട്ടി​യ​തി​നു ശേ​ഷ​മേ എ​ന്തെ​ങ്കി​ലും പ​റ​യു​വാ​നാ​കൂ എ​ന്ന് പോ​ലീ​സും അ​റി​യി​ച്ചു.

Related posts