രാജ്യത്തെ മുഴുവന്‍ യുവജനങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുക്കണം! എല്ലാവരും 56 ഇഞ്ച് നേടുന്നതോടെ രാജ്യം വികസിക്കും; വീണ്ടും ബിപ്ലബ് കുമാര്‍ ദേവ്

രാജ്യത്തെ മുഴുവന്‍ യുവജനങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുക്കണമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവ്. ആരോഗ്യമുള്ള യുവാക്കളിലൂടെ മാത്രമേ സംസ്ഥാനത്തിന്റെ വികസനം സാധ്യമാകുകയുള്ളു എന്നും എല്ലാ യുവാക്കളും പുഷ് അപ്പ് എടുത്താല്‍ അവര്‍ ഫിറ്റായി ഇരിക്കും, ഒപ്പം ഓരോ സംസ്ഥാനവും ഫിറ്റാകുമെന്നും അദ്ദേഹം പറയുന്നു.

കേന്ദ്ര കായികമന്ത്രി രാജ്യവര്‍ദ്ദന്റെ ചലഞ്ച് പ്രകാരം യുവാക്കള്‍ 20 പുഷ് അപ്പ് എങ്കിലും ചെയ്യണമന്ന വെല്ലുവിളി ഏറ്റെടുത്താണ് ബിപ്ലബ് ദേവ് രംഗത്തെത്തിയത്. താന്‍ 40 പുഷ് അപ്പുകള്‍ ചെയ്യുന്ന വീഡിയോ ട്വീറ്റ് ചെയ്യ്തിരുന്നു. ഇനിയും ഇരുപത് പുഷ് അപ്പ് ചെയ്യാന്‍ തനിക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വികസനം ലക്ഷ്യമിടുന്നത് വ്യവസായ മേഖലയുടെ മാത്രമല്ല മറിച്ച് കായികമേഖലയുടേത് കൂടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തെ കായിക മേഖലയെ ഉന്നതിയില്‍ എത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും ബിപ്ലബ് ദേവ് പറഞ്ഞു. ഭാവിയില്‍ ത്രിപുരയിലെ കായിക വികസനത്തിനായി പ്ലേ ത്രിപുര, സ്റ്റേ ഹെല്‍ത്തി ത്രിപുര എന്ന പദ്ധതി ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related posts