ഇന്ത്യയില്‍ ‘കൊലയാളി ബാക്ടീരിയ’ പ്രതിദിനം 1860 പേരുടെ ജീവനെടുക്കുന്നു! പഠനത്തില്‍ പുറത്തുവന്ന കാര്യങ്ങള്‍ ഇങ്ങനെ…

നമുക്കുചുറ്റിലും നമ്മുടെ ശരീരത്തില്‍ പോലും ‘ബാക്ടീരിയ’ എന്ന് വിളിക്കുന്ന ചില ചെറിയ ജീവികള്‍ ഉണ്ട്.

അവ വളരെ ചെറുതും നഗ്‌നനേത്രങ്ങള്‍ കൊണ്ട് നമുക്ക് കാണാന്‍ കഴിയാത്തവയുമാണ്. ചില ബാക്ടീരിയകള്‍ നല്ല ഫലങ്ങളും ചിലത് അല്‍പ്പം അപകടകരവുമാണ്. അതേസമയം, മാരകമായ പ്രത്യാഘാതങ്ങള്‍ ശരീരത്തില്‍ സൃഷ്ടിക്കാന്‍ പോന്ന ബാക്ടീരിയകളും നമുക്ക് ചുറ്റുമുണ്ട്. 

ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും 2019-ല്‍ ‘കൊലയാളി’കളായി ഉയര്‍ന്നുവന്ന അത്തരം 5 ബാക്ടീരിയകളുടെ പേരുകള്‍ സയന്‍സ് ജേണലായ ലാന്‍സെറ്റ് നല്‍കിയിട്ടുണ്ട്.

ഈ ബാക്ടീരിയകള്‍ ലോകമെമ്പാടുമുള്ള 1.37 കോടിയിലധികം ആളുകളെ മരണത്തിനു സമ്മാനിച്ചു.

ഇതില്‍ 33 ബാക്ടീരിയകള്‍ 77 ലക്ഷത്തിലധികം മരണങ്ങള്‍ക്ക് കാരണമായിത്തീര്‍ന്നു. 55 ശതമാനം മരണങ്ങള്‍ക്കും കാരണം ഈ 5 ബാക്ടീരിയകളാണ്.

ലാന്‍സെറ്റിന്റെ അഭിപ്രായത്തില്‍, ഏറ്റവും മാരകമായ 5 ബാക്ടീരിയകള്‍ ഇ.കോളി, എസ്. ന്യുമോണിയ, കെ. ന്യൂമോണിയ, എസ്. ഓറിയസ്, എ.ബൗമേനിയായി എന്നിവയാണ്.

ഈ പഠനത്തിനായി 204 രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചു. 34 കോടിയിലധികം മരണങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ഗവേഷകര്‍ പരിശോധിച്ച് അതില്‍ നിന്ന് ബാക്ടീരിയ മൂലമുണ്ടാകുന്ന മരണങ്ങളെ വേര്‍തിരിച്ചു.

ഇന്ത്യയില്‍ ഓരോ മണിക്കൂറിലും 77 മരണങ്ങള്‍

ഈ അഞ്ച് ബാക്ടീരിയകള്‍ കാരണം 2019ല്‍ ഇന്ത്യയില്‍ 6.78 ലക്ഷത്തിലധികം ആളുകള്‍ മരിച്ചുവെന്ന് ലാന്‍സെറ്റ് അതിന്റെ പഠനത്തില്‍ പറയുന്നു.

അതായത്, പ്രതിദിനം ശരാശരി 1,860 പേരും ഓരോ മണിക്കൂറിലും 77 പേരും മരിക്കുന്നു.

ലാന്‍സെറ്റ് പറയുന്നതനുസരിച്ച്, ഈ അഞ്ചെണ്ണത്തില്‍ ഇ.കോളി ഏറ്റവും മാരകമായ ബാക്ടീരിയയാണെന്ന് തെളിഞ്ഞിട്ടുണ്ട്.

2019ല്‍ 1.57 ലക്ഷം പേരാണ് ഈ ബാക്ടീരിയ മൂലം ഇന്ത്യയില്‍ മരിച്ചത്. ലോകമെമ്പാടുമുള്ള മരണത്തിന്റെ രണ്ടാമത്തെ വലിയ കാരണം ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധയാണെന്ന് ഈ പഠനത്തില്‍ പറയുന്നു.

അതേസമയം, ലോകത്ത് നടക്കുന്ന എട്ട് മരണങ്ങളില്‍ ഒന്ന് ഇതുമായി ബന്ധപ്പെട്ടതാണ്. 

പഠനത്തില്‍ പുറത്തുവന്ന മറ്റു കാര്യങ്ങള്‍

2019-ല്‍ ലോകത്ത് നടന്ന മരണങ്ങളില്‍ 13.6 ശതമാനവും ബാക്ടീരിയ അണുബാധ മൂലമാണെന്ന് പഠനത്തില്‍ കണ്ടെത്തി.

77 ലക്ഷം മരണത്തിന് കാരണമായ 33 ബാക്ടീരിയകളില്‍, 75 ശതമാനത്തിലധികം മരണങ്ങളും മൂന്ന് സിന്‍ഡ്രോം മൂലമാണ്;

ലോവര്‍ റെസ്പിറേറ്ററി അണുബാധ (LRI), രക്തപ്രവാഹ അണുബാധ (BSI), പെരിറ്റോണിയല്‍, ഇന്‍ട്രാ-അബ്ഡോമിനല്‍ അണുബാധ (IAA) എന്നിലയാണവ.

ഗവേഷകര്‍ പറയുന്നതു പ്രകാരം, ഏറ്റവും മാരകമാണെന്ന് തെളിയിക്കപ്പെട്ട 5 ബാക്ടീരിയകളില്‍ എസ്. ഓറിയസ് ആണ് ഏറ്റവും അപകടകാരി.

11 ലക്ഷത്തിലധികം ആളുകള്‍ ഓറിയസ് ബാധിച്ച് മരിച്ചു. ഉപ-സഹാറന്‍ ആഫ്രിക്കന്‍ മേഖലയിലാണ് മരണനിരക്ക് ഏറ്റവും ഉയര്‍ന്നതെന്ന് പഠനം വ്യക്തമാക്കുന്നു.

ഇവിടെ ഒരു ലക്ഷം ജനസംഖ്യയില്‍ 230 പേര്‍ മരിച്ചു. അതേസമയം, പടിഞ്ഞാറന്‍ യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്ട്രേലിയ, ഏഷ്യ എന്നിവിടങ്ങളില്‍ ഒരു ലക്ഷം ആളുകളില്‍ 52 പേര്‍ മരിച്ചു.

ഈ പഠനം എത്രത്തോളം പ്രധാനമാണ്?

ബാക്ടീരിയ അണുബാധയില്‍ നിന്നുള്ള ആരോഗ്യ വെല്ലുവിളി കാണിക്കുന്ന ഇത്തരം കണക്കുകള്‍ ഇതാദ്യമായാണ് പുറത്തു വരുന്നതെന്ന് ഈ പഠനത്തില്‍ ഉള്‍പ്പെട്ട ക്രിസ്റ്റഫര്‍ മുറെ പറയുന്നു.

ഈ കണക്കുകള്‍ ലോകത്തിന് മുന്നില്‍ വയ്‌ക്കേണ്ടത് അത്യാവശ്യമാണെന്നും അതിനാല്‍ ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗങ്ങള്‍ കണ്ടുപിടിക്കാനും മരണങ്ങള്‍ക്ക് പുറമെ അണുബാധ കുറയ്ക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment