ഹോളിക്ക് മുന്നോടിയായി രാജസ്ഥാനിൽ നടന്ന ആഘോഷത്തിനിടെ ലൈബ്രറിയിൽ യുവാവിന് ദാരുണാന്ത്യം. മത്സരപരീക്ഷകൾക്കായി തയാറെടുപ്പുകൾ നടത്തുകയായിരുന്ന 25കാരനായ ഹൻസ് രാജ് ആണു കൊല്ലപ്പെട്ടത്.
ലൈബ്രറിയിൽ വായിച്ചുകൊണ്ടിരിക്കുകയായിരുന്ന ഹൻസ് രാജിന്റെ അടുത്തേക്ക് വർണപ്പൊടികളുമായി എത്തിയവരോടു തന്റെ ദേഹത്ത് പൊടികൾ വിതറരുതെന്ന് ഹൻസ് രാജ് പറഞ്ഞു. ഇതിൽ പ്രകോപിതരായ അശോക്, ബബ്ലു, കലുറാം എന്നിവർ ചേർന്നു ഹൻസ് രാജിനെ ചവിട്ടുകയും ബെൽറ്റ് ഉപയോഗിച്ച് മർദിക്കുകയും ചെയ്തശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സംഭവത്തിൽ പ്രതിഷേധിച്ച് കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് വ്യാഴാഴ്ച്ച ഹൻസ്രാജിന്റെ മൃതദേഹവുമായി പ്രതിഷേധ പ്രകടനം നടത്തി. ദേശീയ പാത ഉപരോധിക്കുകയുംചെയ്തു.