കണ്ടക്ടറുടെ നല്ലമനസ്; കെഎ​സ്ആ​ർ​ടി​സി യാത്രയ്ക്കിടെ നഷ്ടമായ ബാഗ് ഉടമയ്ക്കു തിരികെ നല്കി സതീഷ്

കോ​ട്ട​യം: കെഎ​സ്ആ​ർ​ടി​സി ബ​സി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​ട​യി​ൽ ന​ഷ്ട​പ്പെ​ട്ട പ​ണ​വും വി​ല​പ്പെ​ട്ട രേ​ഖ​ക​ളും അ​ട​ങ്ങി​യ ബാ​ഗ് കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് ഉ​ട​മ​യ്ക്കു തി​രി​കെ ന​ല്കി. കു​മ​ളി സ്വ​ദേ​ശി​യാ​യി ബി​നു ചാ​ക്കോ​യു​ടെ ബാ​ഗാ​ണ് ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ന​ഷ്്ട​പ്പെ​ട്ട​ത്. എ​റ​ണാ​കു​ള​ത്തി​നു പോ​യി തി​രി​കെ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്പോ​ഴാ​ണ് ബാ​ഗ് ന​ഷ്്ട​പ്പെ​ട്ട​ത്. ബാ​ഗി​നു​ള്ളി​ൽ 18,500 രൂ​പ​യും പാ​സ്പോ​ർ​ട്ട്, വി​സ എ​ന്നി​വ​യു​മു​ണ്ടാ​യി​രു​ന്നു.

ബ​സ് കോ​ട്ട​യം സ്റ്റാ​ൻ​ഡി​ൽ സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ച്ചു ക​ഴി​ഞ്ഞ​പ്പോ​ൾ കോ​ട്ട​യം ഡി​പ്പോ​യി​ലെ ക​ണ്ട​ക്്ട​ർ സ​തീ​ഷി​നു ബാ​ഗ് ല​ഭി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു സ​തീ​ഷ് ബാ​ഗ് കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ല്പി​ച്ചു. എ​സ്ഐ ടി. ​ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബാ​ഗും രേ​ഖ​ക​ളും പ​രി​ശോ​ധി​ച്ച​ശേ​ഷം ബി​നു ചാ​ക്കോ​യെ സ്റ്റേ​ഷ​നി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി ബാ​ഗ് കൈ​മാ​റു​ക​യാ​യി​രു​ന്നു.

Related posts