മെ​സി​യും അ​ർ​ജ​ന്‍റീ​ന​യും കേ​ര​ള​ത്തി​ലേ​ക്കി​ല്ല; സ്ഥി​രീ​ക​രി​ച്ച് കാ​യി​ക​മ​ന്ത്രി​യു​ടെ ഓ​ഫീ​സ്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലേ​ക്ക് അ​ര്‍​ജ​ന്‍റീ​ന ദേ​ശീ​യ ഫു​ട്‌​ബോ​ള്‍ ടീ​മും നാ​യ​ക​ന്‍ ല​യ​ണ​ല്‍ മെ​സി​യും വ​രി​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ച് കാ​യി​ക​മ​ന്ത്രി​യു​ടെ ഓ​ഫീ​സ്. സ്‌​പോ​ണ്‍​സ​ര്‍​മാ​ര്‍ പി​ന്മാ​റി​യ​താ​ണ് കാ​ര​ണ​മെ​ന്നും മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്‌​മാ​ന്‍റെ ഓ​ഫീ​സ് വ്യ​ക്ത​മാ​ക്കി.

അ​ര്‍​ജ​ന്‍റീ​ന ടീ​മി​ന്‍റെ കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന പ​രി​പാ​ടി​ക്ക് മൂ​ന്ന് സ്‌​പോ​ണ്‍​സ​ര്‍​മാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ല്‍ പ​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ല്‍ സ്‌​പോ​ണ്‍​സ​ര്‍​മാ​ര്‍ പ​ണം ന​ല്‍​കി​യി​ല്ലെ​ന്നാ​ണ് വി​വ​രം.

300 കോ​ടി രൂ​പ​യാ​യി​രു​ന്നു ആ​കെ വേ​ണ്ടി​യി​രു​ന്ന​ത്. ഇ​തി​ല്‍ 200 കോ​ടി അ​ര്‍​ജ​ന്‍റീ​ന ടീ​മി​ന് കൊ​ടു​ക്കാ​നു​ള്ള തു​ക മാ​ത്ര​മാ​ണ്. എ​ന്നാ​ല്‍ ഈ ​തു​ക ക​ണ്ടെ​ത്താ​ന്‍ സ​ര്‍​ക്കാ​രി​ന് സാ​ധി​ച്ചി​ല്ല.

അ​ര്‍​ജ​ന്‍റീ​ന ടീം ​കേ​ര​ള​ത്തി​ല്‍ ക​ളി​ക്കാ​ന്‍ എ​ത്തു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്ന ഒ​ക്ടോ​ബ​ര്‍, ന​വം​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ ടീം ​മ​റ്റ് രാ​ജ്യ​ങ്ങ​ളി​ല്‍ പ​ര്യ​ട​ന​ത്തി​ലാ​യി​രി​ക്കും. ഒ​ക്ടോ​ബ​റി​ല്‍ ചൈ​ന​യി​ല്‍ ര​ണ്ടു മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ക്കു​ന്ന ടീം ​ന​വം​ബ​റി​ല്‍ ആ​ഫ്രി​ക്ക​യി​ലും ഖ​ത്ത​റി​ലു​മാ​യി​രി​ക്കും ക​ളി​ക്കു​മെ​ന്ന് അ​ര്‍​ജ​ന്‍റീ​ന മാ​ധ്യ​മ​ങ്ങ​ള്‍ പ​റ​യു​ന്നു.

Related posts

Leave a Comment