ജനൽപാളി കുത്തിത്തുറന്ന് ഉ​റ​ങ്ങി​ക്കി​ട​ന്ന യു​വ​തി​യു​ടെ പാദസരം മോഷ്ടിച്ചു; അ​ൻ​ഷാ​ദിനെ  വലയിലാക്കി പോലീസ്

കാ​യം​കു​ളം: ഉ​റ​ങ്ങി​ക്കി​ട​ന്ന യു​വ​തി​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച പ്ര​തി പി​ടി​യി​ൽ. ക​രു​നാ​ഗ​പ്പ​ള്ളി പ​ട​നാ​യ​ർ​കു​ള​ങ്ങ​ര ബി​സ്മി​ല്ല മ​ൻ​സി​ലി​ൽ അ​ൻ​ഷാ​ദ് (44) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കാ​യം​കു​ളം പെ​രി​ങ്ങാ​ല ക​രി​മ്പോ​ലി​ൽ ത​റ​യി​ൽ ലേ​ഖ മു​ര​ളീ​ധ​ര​ന്‍റെ മ​ക​ൾ മ​യൂ​രിയുടെ ഇ​ട​തുകാ​ലി​ൽ കി​ട​ന്നി​രു​ന്ന ഒ​രുപ​വ​ൻ തൂ​ക്കം വ​രു​ന്ന സ്വ​ർ​ണപാ​ദ​സ​ര​മാ​ണ് ജ​നാ​ല​യു​ടെ വാ​തി​ൽ തു​റ​ന്ന് ക​മ്പി​യ​ഴി​ക​ൾ​ക്കി​ട​യി​ൽ കൈക​ട​ത്തി മോ​ഷ​ണം ചെ​യ്ത കേ​സി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ 17ന് ​പു​ല​ർ​ച്ചെ 3.30 നാ​യി​രു​ന്നു സം​ഭ​വം.പ്രതിയെ ര​ണ്ടാംകു​റ്റി ജം​ഗ്ഷ​ന് കി​ഴ​ക്ക് വ​ശ​ത്തുനി​ന്നു പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

ക​രു​നാ​ഗ​പ്പ​ള്ളി, ഓ​ച്ചി​റ, ച​വ​റ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ പി​ടി​ച്ചു​പ​റി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

കാ​യം​കു​ളം ഡി​വൈ​എ​സ്പി അ​ല​ക്സ് ബേ​ബി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ സി​ഐ മു​ഹ​മ്മ​ദ് ഷാ​ഫി, എ​സ്ഐ ശ്രീ​കു​മാ​ർ, എ​സ്ഐ മു​ര​ളീ​ധ​ര​ൻ നാ​യ​ർ, പോ​ലീ​സു​കാ​രാ​യ അ​ൻ​വ​ർ, ഫി​റോ​സ്, ഹ​രി​കു​മാ​ർ, മ​നോ​ജ്, അ​നീ​ഷ്, ദീ​പ​ക്, വി​ഷ്ണു, ശ്രീ​രാ​ജ്, ഷാ​ജ​ഹാ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment