അ​മ്മ​യെ പി​ൻ​തു​ണ​യ്ക്കു​ന്ന നി​ന്നെ കാ​ണി​ച്ചു​ത​രാ​മ​ടാ;  റ​ബ​ർ ടാ​പിം​ഗ് ക​ത്തി​കൊ​ണ്ട് മ​ക​നെ ക​ഴു​ത്തി​ന് കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം

ഇ​രി​ക്കൂ​ർ: മ​ദ്യ​ല​ഹ​രി​യി​ൽ ബ​സ് ക​ണ്ട​ക്ട​റാ​യ മ​ക​നെ റ​ബ​ർ ക​ത്തി കൊ​ണ്ട് മാ​ര​ക​മാ​യി കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യ പി​താ​വി​നെ​തി​രേ വ​ധ​ശ്ര​മ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്തു.

പ​ടി​യൂ​ർ നി​ടി​യോ​ടി​യി​ലെ അ​നു​വി​ന്‍റെ (22) പ​രാ​തി​യി​ലാ​ണ് അച്ഛൻ ബി​ജു​വി​നെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. 11ന് ​ബു​ധ​നാ​ഴ്‌​ച രാ​ത്രി 10.15ന് ​നി​ടി​യോ​ടി​യി​ലെ വീ​ട്ടി​ൽ വച്ചാ​യി​രു​ന്നു സം​ഭ​വം.

പ​രാ​തി​ക്കാ​ര​ൻ അ​മ്മ​യെ പി​ന്തു​ണ​ക്കു​ന്നു​വെ​ന്ന കാ​ര​ണ​ത്താ​ൽ നി​ന്നെ ഇ​പ്പോ​ൾ ശ​രി​യാ​ക്കി ത​രാ​മെ​ന്ന് പ​റ​ഞ്ഞ് റ​ബ​ർ ക​ത്തി​കൊ​ണ്ട് ക​ഴു​ത്തി​നും ഇ​ട​ത് കൈ​ക്കും ഇ​ട​ത് ഷോ​ൾ​ഡ​റി​നു​താ​ഴെ​യും കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച് വ​ധി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.​

അ​നു ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സി​ഐ രാ​ജേ​ഷ് ആ​യോ​ട​ൻ അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Related posts

Leave a Comment