ലൈ​ഫ് മി​ഷ​ന്‍ ; ല​ക്ഷം​വീ​ടു​ക​ള്‍ ഒ​റ്റ​വീ​ടു​ക​ളാ​ക്കൽ:  ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ബാ​ധ്യ​ത


കൊ​ണ്ടോ​ട്ടി: ​ല​ക്ഷം​വീ​ട് പ​ദ്ധ​തി​യി​ല്‍​ നി​ര്‍​മി​ച്ച ഇ​ര​ട്ട​വീ​ടു​ക​ള്‍ ലൈ​ഫ്മി​ഷ​ന്‍ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ഒ​റ്റ​വീ​ടു​ക​ളാ​ക്കാ​ന്‍ ല​ഭി​ച്ച അ​പേ​ക്ഷ​ക​ള്‍ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​ധി​ക ബാ​ധ്യ​ത.​

ഇ​ര​ട്ട വീ​ടു​ക​ള്‍ ഒ​റ്റ​വീ​ടു​ക​ളാ​ക്കു​മ്പോ​ള്‍ ലൈ​ഫ്മി​ഷ​ന് മാ​റ്റി​വെ​ച്ച തു​ക​യി​ല്‍ നി​ന്ന​ല്ലാ​തെ ഫ​ണ്ട് ക​ണ്ടെ​ത്ത​ണ​മെ​ന്ന​താ​ണ് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളെ വെ​ട്ടി​ലാ​ക്കു​ന്ന​ത്.

ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​ക​ള്‍​ക്കാ​യി ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ക​സ​ന ഫ​ണ്ടിന്‍റെ 20 ശ​ത​മാ​ന​മാ​ണ് മാ​റ്റി​വയ്​ക്കു​ന്ന​ത്.​ വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ 20 ശ​ത​മാ​നം ലൈ​ഫി​ലേ​ക്ക് ന​ല്‍​കി​യ​തി​ന് ശേ​ഷ​മു​ള​ള ഫ​ണ്ടു​ക​ളാ​ണ്

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ മ​റ്റു​ള​ള പ​ദ്ധ​തി​ക​ള്‍​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​ത്.​ ഇ​തി​ല്‍നി​ന്ന് ഇ​ര​ട്ട വീ​ടു​ക​ള്‍ ഒ​റ്റ​വീ​ടു​ക​ളാ​ക്കാ​ന്‍ കൂ​ടി ഫ​ണ്ട് ന​ല്‍​ക​ണ​മെ​ന്ന​ത് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​ധി​ക ബാ​ധ്യ​ത​യാ​വു​ക​യാ​ണ്.

വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നി​ര്‍​ധ​ന​രാ​യ​വ​ര്‍​ക്ക് വീ​ടും സ്ഥ​ല​വും സൗ​ജ​ന്യ​മാ​യി ല​ക്ഷം​വീ​ട് കോ​ള​നി​ക​ളി​ലൂ​ടെ ന​ല്‍​കി​യ​ത്.​ ചു​മ​രു​ക​ള്‍ ചേ​ര്‍​ന്നു​ള​ള വീ​ടു​ക​ളാ​ണ് ഇ​വ​യി​ലേ​റെ​യും.​

കാ​ല​പ്പ​ഴ​ക്ക​ത്താ​ല്‍ ജീ​ര്‍​ണി​ച്ച​വ​യും ആ​ളി​ല്ലാ​ത്ത​തു​മ​ാണ് പ​ല​വീ​ടു​ക​ളും.​ ഇ​ത്ത​രം വീ​ടു​ക​ള്‍ ഒ​റ്റ​വീ​ടു​ക​ളാ​ക്കി മാ​റ്റാ​നാ​ണ് ലൈ​ഫ് മി​ഷ​നി​ല്‍ അ​പേ​ക്ഷ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

​ഒ​റ്റ​വീ​ടു​ക​ളാ​ക്കാ​ന്‍ ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ളി​ല്‍ പ്ര​ത്യേ​ക പ​രി​ശോ​ധ​ന ന​ട​ത്തി ത​ദ്ദേ​ശ കോ-ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മിറ്റി​യു​ടെ അ​നു​മ​തി ല​ഭി​ച്ച​തി​ന് ശേ​ഷ​മാ​ണ് സ്ഥാ​പ​ന​ങ്ങ​ള്‍ ഫ​ണ്ട് കൈ​മാ​റാ​ന്‍ അ​നു​മ​തി​യു​ള​ള​ത്.​

അതേസ​മ​യം ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടാ​ത്ത പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ര്‍​ഗ, മ​ത്സ്യത്തൊ​ഴി​ലാ​ളി വി​ഭാ​ഗ​ങ്ങ​ളി​ലെ അ​ര്‍​ഹ​രാ​യ ഗു​ണ​ഭോ​ക്താ​ക്ക​ളെ ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​നാ​യി പ്ര​ത്യേ​ക നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.​ ഗു​ണ​ഭോ​ക്തൃ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച് തു​ട​ര്‍ ന​ട​പ​ടി​ക​ള്‍​ക്കാ​യി ഈ ​മാ​സം 31ന​കം പ്ര​സി​ദ്ധീ​ക​രി​ക്കും.

 

Related posts

Leave a Comment