ഭ​യം​വേ​ണ്ട, മ​ത്സ്യം ക​ഴി​ക്കാം… പ​രി​ശോ​ധ​ന​ക​ളു​ടേ​യും പ​ഠ​ന​ങ്ങ​ളു​ടേ​യും അ​ടി​സ്ഥാ​ന​ത്തി​ല്‍ മ​ത്സ്യ​ങ്ങ​ളി​ല്‍ അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ല്‍ വി​ഷാം​ശം ക​ട​ന്നു​കൂ​ടി​യി​ട്ടി​ല്ലെ​ന്ന് ക​ണ്ടെ​ത്തി

കൊ​ച്ചി: ഉ​ച്ച​യൂ​ണി​നൊ​പ്പം അ​ല്പം മീ​ന്‍ വി​ഭ​വം​കൂ​ടി നി​ര്‍​ബ​ന്ധ​മു​ള്ള​വ​രാ​ണ് മ​ല​യാ​ളി​ക​ള്‍. പ്ര​ത്യേ​കി​ച്ച് തീ​ര​ദേ​ശ​വാ​സി​ക​ള്‍. അ​റ​ബി​ക്ക​ട​ലി​ല്‍ തു​ട​ര്‍​ച്ച​യാ​യി ര​ണ്ട് ക​പ്പ​ലു​ക​ള്‍ അ​പ​ക​ട​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ ആ​ശ​ങ്ക​യി​ല്‍ മ​ത്സ്യം ക​ഴി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ട്ടേ​റെ അ​ഭ്യു​ഹ​ങ്ങ​ളും തെ​റ്റാ​യ വാ​ര്‍​ത്ത​ക​ളും പ​ര​ന്നി​രു​ന്നു.

ക​പ്പ​ലി​ല്‍ നി​ന്ന് ക​ട​ലി​ലേ​ക്ക് വീ​ണ ക​ണ്ടെ​യ്‌​ന​റു​ക​ളി​ല്‍ മാ​ര​ക​മാ​യ രാ​സ​പ​ദാ​ര്‍​ഥ​ങ്ങ​ള്‍ ഉ​ണ്ടെ​ന്നും അ​ത് ശ്വ​സി​ച്ച മ​ത്സ്യം ക​ഴി​ച്ചാ​ല്‍ മാ​ര​ക​മാ​യ രോ​ഗാ​വ​സ്ഥ​യ്ക്കി​ട​യാ​ക്കും എ​ന്നൊ​ക്കെ​യാ​യി​രു​ന്നു പ്ര​ച​ര​ണം. എ​ന്നാ​ല്‍ ഇ​ത്ത​രം ആ​ശ​ങ്ക​ക​ള്‍​ക്ക് അ​ടി​സ്ഥാ​ന​മി​ല്ലെ​ന്ന് അ​ടി​വ​ര​യി​ട്ട് പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് സ​മു​ദ്ര​പ​ഠ​ന ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ സി​എം​എ​ഫ്ആ​ര്‍​ഐ.

മ​ത്സ്യം യാ​തൊ​രു​വി​ധ ഭ​യാ​ശ​ങ്ക​യും കൂ​ടാ​തെ ക​ഴി​ക്കാ​മെ​ന്നാ​ണ് സി​എം​എ​ഫ്ആ​ര്‍​ഐ​യു​ടെ ശാ​സ്ത്ര​ജ്ഞ​ന്‍ ഗ്രീ​ന്‍​സ​ണ്‍ ജോ​ര്‍​ജ് അ​ഭി​പ്രാ​യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ക​പ്പ​ല്‍ അ​പ​ക​ട​പ്പെ​ട്ട സ്ഥ​ല​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളു​ടേ​യും പ​ഠ​ന​ങ്ങ​ളു​ടേ​യും അ​ടി​സ്ഥാ​ന​ത്തി​ല്‍ മ​ത്സ്യ​ങ്ങ​ളി​ല്‍ അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ല്‍ വി​ഷാം​ശം ക​ട​ന്നു​കൂ​ടി​യി​ട്ടി​ല്ലെ​ന്ന് ക​ണ്ടെ​ത്തി.

അ​തി​നാ​ല്‍ സ​മു​ദ്ര മ​ത്സ്യം ക​ഴി​ക്കു​ന്ന​തി​ല്‍ ഒ​രു വി​ധ​ത്തി​ലു​മു​ള്ള ഭ​യ​മോ ആ​ശ​ങ്ക​യോ വേ​ണ്ട​തി​ല്ലെ​ന്നും ഒ​രു സ്വ​കാ​ര്യ മാ​ധ്യ​മ​ത്തി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത് സം​ബ​ന്ധി​ച്ച് ന​ട​ത്തി​യ പ​ഠ​ന റി​പ്പോ​ര്‍​ട്ട് ഉ​ട​ന്‍ ത​ന്നെ സ​ര്‍​ക്കാ​റി​ന് കൈ​മാ​റും.

Related posts

Leave a Comment