മ​ഴ​ക്കെ​ടു​തി​യി​ൽ ഉ​ത്ത​രേ​ന്ത്യ: ഹി​മാ​ച​ൽ മി​ന്ന​ൽ​പ്ര​ള​യ​ത്തി​ൽ മ​ര​ണം 11 ആ​യി; 34 പേ​ർ​ക്കാ​യി തെ​ര​ച്ചി​ൽ

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​രേ​ന്ത്യ​യി​ൽ മ​ഴ​ക്കെ​ടു​തി രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ഹി​മാ​ച​ല്‍​പ്ര​ദേ​ശി​ല്‍ ക​ന​ത്ത മ​ഴ​യി​ൽ ക​ഴി​ഞ്ഞ 32 മ​ണി​ക്കൂ​റി​നി​ടെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 11 ആ​യി. വെ​ള്ള​പ്പൊ​ക്ക​ത്തി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും കാ​ണാ​താ​യ 34 പേ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നു ദു​ര​ന്ത​നി​വാ​ര​ണ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

വെ​ള്ള​പ്പൊ​ക്ക ബാ​ധി​ത മേ​ഖ​ല​യി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 370 പേ​രെ ദു​ര​ന്ത ബാ​ധി​ത മേ​ഖ​ല​ക​ളി​ല്‍​നി​ന്നു സു​ര​ക്ഷി​ത​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. ഇ​ന്ന​ലെ പെ​യ്‌​ത ശ​ക്ത​മാ​യ മ​ഴ​യി​ല്‍ വ​ൻ​നാ​ശ​മാ​ണു​ണ്ടാ​യ​ത്. നി​ര​വ​ധി വീ​ടു​ക​ൾ ത​ക​ർ​ന്നു. കൃ​ഷി​യി​ട​ങ്ങ​ളും ന​ശി​ച്ചു. നി​ര​വ​ധി വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ഒ​ലി​ച്ചു​പോ​യി.

മാ​ണ്ഡി​യി​ലും കി​ന്നൗ​റി​ലും മേ​ഘ​വി​സ്‌​ഫോ​ട​ന​വും വെ​ള്ള​പ്പൊ​ക്ക​വും രൂ​ക്ഷ​മാ​ണ്. മേ​ഘ​വി​സ്‌​ഫോ​ട​ന​ത്തി​ല്‍ എ​ട്ടി​ലേ​റെ വീ​ടു​ക​ൾ ത​ക​ർ​ന്നു. എ​ന്നാ​ല്‍ ആ​ള​പാ​യം റി​പ്പോ​ര്‍​ട്ട് ചെ​യ്‌​തി​ട്ടി​ല്ല. ല​സി മോ​ഡ​ലി​ലെ മേ​ഘ​വി​സ്‌​ഫോ​ട​ന​ത്തി​ല്‍ ഒ​രു വാ​ഹ​ന​ത്തി​ന് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. റെ​യി​ല്‍ ചൗ​ക്കി​ല്‍ നി​ര​വ​ധി കാ​ലി​ക​ള്‍ ഒ​ഴു​കി​പ്പോ​യി.

വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ മാ​ണ്ഡി​യി​ലെ ജ​ല​വൈ​ദ്യു​ത​നി​ല​യ​ത്തി​നു കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. ഹാ​മി​ര്‍​പു​രി​ലെ ബി​യാ​സ് ന​ദി ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. ന​ദി​യു​ടെ സ​മീ​പ​ത്തു താ​മ​സി​ച്ചി​രു​ന്ന​വ​രെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. മ​ണ്‍​സൂ​ണ്‍ ആ​രം​ഭി​ച്ച​ശേ​ഷം വി​വി​ധ അ​പ​ക​ട​ങ്ങ​ളി​ലാ​യി 61 പേ​ർ മ​രി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്. 40 പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്.

Related posts

Leave a Comment