കൊച്ചി: സംസ്ഥാനത്തെ പലയിടങ്ങളില്‍ നിന്നായി കസ്റ്റഡി മര്‍ദന പരാതി ഉയരുന്ന ആലപ്പുഴ ഡിവൈഎസ്പി എം . ആര് മധുബാബു മനുഷ്യാവകാശ സംഘടനയുടെ അഡ്വൈസര്‍ ബോര്‍ഡ് അംഗം.പെരുമ്പാവൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ റൈറ്റ്സ് ഫോറം എന്ന സംഘടനയുടെ അഡ്വൈസറി ബോര്‍ഡിലാണ് മധുബാബു ഉള്ളത്.
ഐ എസ് ഒ, ഐ എ എഫ് അംഗീകാരമുള്ള സംഘടനയാണ് ഹ്യൂമന്‍ റൈറ്റ്സ് ഫോറം. മധു ബാബുവിനെതിരെ തുടര്‍ച്ചയായി മര്‍ദന പരാതി ഉയരുന്ന സാഹചര്യത്തിലാണ് ഇദ്ദേഹത്തിന്റെ മനുഷ്യാവകാശ സംഘടനയിലെ അംഗത്വം ചര്‍ച്ചയാവുന്നത്.2006ല്‍ കസ്റ്റഡിയിലെടുത്ത പ്രതിയെ ജീപ്പില്‍ വിവസ്ത്രനാക്കി ശരീരത്തില്‍ ചൊറിയണം തേക്കുകയും മര്‍ദിക്കുകയും ചെയ്ത കേസില്‍ കോടതി ശിക്ഷിച്ച മധു ബാബു പോലീസ് സംഘടന നേതാവു കൂടിയാണ്. ഡിവൈഎസ്പിമാരുടെ സംഘടനയായ സീനിയര്‍ പോലീസ് ഓഫിസേഴ്സ് അസോസിയേഷന് സംസ്ഥാന ട്രഷററാണ് മധു.
2006 ഓഗസ്റ്റില്‍ മധുബാബു ചേര്‍ത്തല എസ്ഐ ആയിരിക്കെയാണ് കസ്റ്റഡിയി ലെടുത്ത പ്രതിയെ നഗ്നനാക്കി മര്‍ദിക്കുകയും ചൊറിയണം ശരീരത്തില്‍ തേക്കുകയും ചെയ്തു എന്ന പരാതിയുമായി രംഗത്തെത്തിയത് പള്ളിപ്പുറം നികര്‍ത്തില്‍ സിദ്ധാര്‍ഥനായിരുന്നു. 18 വര്‍ഷത്തിനു ശേഷം, കഴിഞ്ഞ വര്‍ഷം മധുവിന് ചേര്‍ത്തല ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ഒരു മാസം തടവും 1,000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു.
2012ല്‍ മധു കോന്നി സിഐയായിരിക്കെ ചെവിയുടെ ഡയഫ്രം പൊട്ടിച്ചെന്ന പരാതിയുമായി പത്തനംതിട്ടയിലെ മുന്‍ എസ്എഫ്ഐ നേതാവ് ജയകൃഷ്ണനും കഴിഞ്ഞ ദിവസം പരാതിപ്പെട്ടിരുന്നു.ജയകൃഷ്ണനെ മര്‍ദിച്ച കേസില്‍ പത്തനംതിട്ട എസ്പിയായിരുന്ന ഹരിശങ്കര്‍ മധുവിനെതിരെ കടുത്ത അച്ചടക്ക നടപടി വേണമെന്നും ക്രമസമാധാനച്ചുമതലില്നിന്നു മാറ്റിനിര്‍ത്തണമെന്നും ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയെങ്കിലു ഇദ്ദേഹം അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍നിന്ന് അനുകൂല വിധി നേടി പിന്നീട് സ്ഥാനക്കയറ്റം ഉറപ്പാക്കി.
2022 ഡിസംബറില്‍ തൊടുപുഴ ഡിവൈഎസ്പി ആയിരിക്കെയാണ് മധു ബാബു , വയോധികനായ മുരളീധരനെ സ്റ്റേഷനില്‍ ക്രൂരമായി മര്‍ദിച്ചത്.