യോഗി ബാബുവും കൊറിയൻ താരം സങ് ഡോങ്- ഇല്ലും ആദ്യമായി ഒന്നിക്കുന്ന സിംഗ് സോങ് 19ന് തിയറ്ററിൽ. ഹാസ്യത്തിന്റെ മേമ്പൊടിയിൽ ഒരുങ്ങുന്ന ഈ ത്രില്ലർ മലയാളം, തമിഴ് ഭാഷകളിൽ എം.എ. വെട്രിവേൽ കഥയെഴുതി സംവിധാനം ചെയ്യുന്നു.
ഹോളിവുഡ് മൂവീസിന്റെ ബാനറിൽ വെട്രിസെൽവി അവതരിപ്പിക്കുന്ന ചിത്രം സൻഹാ സ്റ്റുഡിയോ ആണ് കേരളത്തിൽ വിതരണം. കാതൽ സുകുമാർ, ശങ്കർ ഏഴുമല (കിംഗ് കോങ്ങ്), മുല്ലൈ കൊതന്ധം, ഋതിക്ക്ഭാഷ, തരുൺ, സുമതി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
മണി-അബിയാണ് ഛായാഗ്രഹണം. സംഗീതം- ജോസ് ഫ്രാങ്ക്ലൈൻ, എഡിറ്റിംഗ്- ഈശ്വർ മൂർത്തി, മേക്കപ്പ്- രാധ കാളിദാസ്, സ്റ്റണ്ട്- അസ്സോൾട്ട് മധുരൈ, അസി. ഡയറക്ടർ- വേൽ, തമിഴ് മണി, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ- ശ്യാമള പൊണ്ടി, പിആർഒ വേൽ, പി.ശിവപ്രസാദ് (കേരള).