റോം: ലെയോ പതിനാലാമൻ മാർപാപ്പ ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാറ്ററെല്ലയുമായി ഇന്നലെ കൂടിക്കാഴ്ച നടത്തി. റോമിലെ ക്വിറിനൽ കൊട്ടാരത്തിലെത്തിയാണ് പ്രസിഡന്റുമായി ലെയോ മാർപാപ്പ കൂടിക്കാഴ്ച നടത്തിയത്. പൊതുനന്മയ്ക്കായി സഭയും ഇറ്റാലിയൻ ഭരണകൂടവും ഒരുമിച്ചു പ്രവർത്തിക്കുന്നതായി പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
സാമൂഹിക വികസനം സംബന്ധിച്ചും ഏറ്റവും ദുർബലരും ദരിദ്രരുമായവരെ സംരക്ഷിക്കുന്നതു സംബന്ധിച്ചും തീരുമാനമെടുക്കുമ്പോൾ മനുഷ്യാന്തസിന് ഏറ്റവും പ്രഥമസ്ഥാനം നൽകണമെന്ന് അദ്ദേഹം പറഞ്ഞു.
യൂറോപ്പിൽ ജനനനിരക്കിലുണ്ടായ ഇടിവ് ചൂണ്ടിക്കാട്ടി, കുടുംബത്തെയും കുടുംബമൂല്യങ്ങളെയും പിന്തുണയ്ക്കാൻ ശ്രമിക്കണമെന്നു മാർപാപ്പ ആഹ്വാനം ചെയ്തു.