കൊട്ടിയൂർ: കൊട്ടിയൂർ-ബോയ്സ് ടൗൺ ചുരം പാതയിൽ പാൽചുരത്ത് ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. തമിഴ്നാട് സ്വദേശി സെന്തിൽകുമാറാറാണ് (54) മരിച്ചത്. സഹായി സെന്തിൽ (44) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഇന്നലെ രാത്രി 11.30 ഓടെ പാൽചുരം ആശ്രമം ജംഗ്ഷ്നു മുകളിലായിരുന്നു അപകടം. ഛത്തീസ്ഗഡിൽ നിന്നും കമ്പിയുമായി കണ്ണൂരിലേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. കുത്തനെയുള്ള ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെടതാകാം കാരണമെന്നു കരുതുന്നു.
റോഡിൽ നിന്നും കൊക്കയിലേക്ക് മറിഞ്ഞ ലോറി മരത്തിൽ തട്ടി തങ്ങി നിൽക്കുകയായിരുന്നു. പേരാവൂരിൽ നിന്നും മാനന്തവാടിയിൽ നിന്നുമെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളും കേളകം പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

