വി​​ല്‍​ക്കാ​​നു​​ണ്ട് ആ​​ര്‍​സി​​ബി

ബം​ഗ​ളൂ​രു: ഐ​പി​എ​ല്‍ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ലെ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​രു (ആ​ര്‍​സി​ബി) ഫ്രാ​ഞ്ചൈ​സി വി​ല്‍​പ്പ​ന​യ്ക്ക്. 2026 ഐ​പി​എ​ല്‍ സീ​സ​ണി​നു മു​മ്പ് ആ​ര്‍​സി​ബി​ക്കു പു​തി​യ ഉ​ട​മ​ക​ളാ​കു​മെ​ന്നാ​ണ് വി​വ​രം.

മ​ദ്യ​ക്ക​മ്പ​നി​യാ​യ ഡി​യാ​ജി​യോ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലാ​ണ് നി​ല​വി​ല്‍ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് സ്‌​പോ​ര്‍​ട്‌​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് (ആ​ര്‍​സി​എ​സ്പി​എ​ല്‍). സെ​ബി​യി​ല്‍ (സെ​ക്യൂ​രി​റ്റീ​സ് ആ​ന്‍​ഡ് എ​ക്‌​സ്‌​ചേ​ഞ്ച് ബോ​ര്‍​ഡ് ഓ​ഫ് ഇ​ന്ത്യ) ക്ല​ബ് വി​ല്‍​പ്പ​ന സം​ബ​ന്ധി​ച്ചു​ള്ള ആ​ദ്യ​നീ​ക്കം ഡി​യാ​ജി​യോ ബു​ധ​നാ​ഴ്ച ന​ട​ത്തി.

2025-26 ഇ​ന്ത്യ​ന്‍ സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ന്‍റെ അ​വ​സാ​ന​ത്തോ​ടെ വി​ല്‍​പ്പ​ന പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് യു​ണൈ​റ്റ​ഡ് സ്പി​രി​റ്റ്‌​സ് ലി​മി​റ്റ​ഡി​ന്‍റെ (യു​എ​സ്എ​ല്‍) സ​ബ്‌​സി​ഡി​യ​റി​യാ​യ ആ​ര്‍​സി​എ​സ്പി​എ​ല്ലി​ന്‍റെ നീ​ക്കം; അ​താ​യ​ത് 2026 മാ​ര്‍​ച്ച് 31നു​ള്ളി​ല്‍. എം. ​ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​നു മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്താ​നു​ള്ള അ​നു​മ​തി ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ അ​ടു​ത്ത ഐ​പി​എ​ല്ലി​ല്‍ ഹോം ​ഗ്രൗ​ണ്ട് ഉ​ള്‍​പ്പെ​ടെ ക​ണ്ടെ​ത്തേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് ആ​ര്‍​സി​ബി​ക്കു​ള്ള​ത്. നീ​ണ്ട 17 വ​ര്‍​ഷ​ത്തെ കാ​ത്തി​രി​പ്പി​നു​ശേ​ഷ​മാ​ണ് ആ​ര്‍​സി​ബി പു​രു​ഷ ടീം 2025 ​ഐ​പി​എ​ല്ലി​ല്‍ ക​ന്നി​ക്കി​രീ​ട​ത്തി​ലെ​ത്തി​യ​ത്.

Related posts

Leave a Comment