ബ്രൂഷ് (ബെല്‍ജിയം): യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ചരിത്രത്തില്‍ ഒരു മത്സരത്തില്‍ ഗോള്‍ നേടുകയും അസിസ്റ്റ് നടത്തുകയും ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന് എന്ന റിക്കാര്‍ഡ് ഇനി ബെല്‍ജിയം ക്ലബ് ബ്രൂഷിന്റെ പോര്‍ച്ചുഗല്‍ താരം കാര്‍ലോസ് ഫോബ്സിനു സ്വന്തം.
ബാഴ്സലോണയ്ക്കെതിരായ മത്സരത്തില്‍ രണ്ടു ഗോള്‍ നേടുകയും ഒരു ഗോളിന് അസിസ്റ്റ് നടത്തുകയും ചെയ്തതോടെയാണ് 21 വര്‍ഷവും 231 ദിനവും പ്രായമുള്ള ഫോബ്സ് റിക്കാര്‍ഡ് ബുക്കില്‍ ഇടംപിടിച്ചത്. 1998ല്‍ 23 വര്‍ഷവും 137 ദിവനും പ്രായമുള്ളപ്പോള്‍ ഡേവിഡ് ബെക്കാം കുറിച്ച റിക്കാര്‍ഡ് ഇതോടെ പഴങ്കഥയായി.

