ഡ​ൽ​ഹി വാ​യു ഗു​ണ​നി​ല​വാ​രം ഗു​രു​ത​രം: വാ​ഹ​ന​ങ്ങ​ൾ​ക്കു നി​യ​ന്ത്ര​ണം

ഡ​ൽ​ഹി: വാ​യു ഗു​ണ​നി​ല​വാ​ര സൂ​ചി​ക 400 ക​ട​ന്ന​തോ​ടെ ഡ​ൽ​ഹി​യി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​ത്തി​ന് നി​യ​ന്ത്ര​ണം. സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നോ​യി​ഡ, ഗു​ഡ്ഗാ​വ്, ഗാ​സി​യാ​ബാ​ദ്, ഫ​രീ​ദാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​ണു നി​രോ​ധ​നം.

ഗ്രേ​ഡ​ഡ് റെ​സ്‌​പോ​ണ്‍​സ് ആ​ക്‌​ഷ​ന്‍ പ്ലാ​നി​ന്‍റെ മൂ​ന്നാം ഘ​ട്ടം ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ബി​എ​സ്-3 എ​ന്‍​ജി​നു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന പെ​ട്രോ​ള്‍ വാ​ഹ​ന​ങ്ങ​ൾ​ക്കും ബി​എ​സ്-4 ഡീ​സ​ല്‍ എ​ന്‍​ജി​ന്‍ വാ​ഹ​ന​ങ്ങ​ൾ​ക്കു​മാ​ണ് നി​രോ​ധ​നം.

അ​ടി​യ​ന്ത​ര സ്വ​ഭാ​വ​മി​ല്ലാ​ത്ത ഡീ​സ​ല്‍ ച​ര​ക്ക് വാ​ഹ​ന​ങ്ങ​ള്‍​ക്കും സി​എ​ന്‍​ജി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത​ല്ലാ​ത്ത ഇ​ത​ര​സം​സ്ഥാ​ന ബ​സു​ക​ള്‍​ക്കും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ബാ​ധ​ക​മാ​ണ്. ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഇ​ള​വു​ണ്ട്. വി​ല​ക്ക് ലം​ഘി​ച്ച് വാ​ഹ​ന​വു​മാ​യി ഇ​റ​ങ്ങു​ന്ന​വ​രി​ല്‍ നി​ന്ന് 20,000 രൂ​പ വ​രെ പി​ഴ ഈ​ടാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍.

Related posts

Leave a Comment