ബംഗ്ലാദേശ് പ്രക്ഷോഭം: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ൽ ന​ട​ന്ന സ​ർ​ക്കാ​ർ വി​രു​ദ്ധ ക​ലാ​പം അ​ടി​ച്ച​മ​ർ​ത്തി​യ കേ​സി​ൽ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന​യ്ക്ക് വ​ധ​ശി​ക്ഷ. ദി ​ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ക്രൈം​സ് ട്രൈ​ബ്യൂ​ണ​ൽ ഓ​ഫ് ബം​ഗ്ല​ദേ​ശാ​ണ് (ഐ​സി​ടി-​ബി​ഡി) ശി​ക്ഷ വി​ധി​ച്ച​ത്.

ഈ ​വ​ർ​ഷം ഓ​ഗ​സ്റ്റ് മൂ​ന്നി​നാ​ണ് ഷെ​യ്ഖ് ഹ​സീ​ന​യെ വി​ചാ​ര​ണ ചെ​യ്യാ​ൻ പ്ര​ത്യേ​ക ട്രൈ​ബ്യൂ​ണ​ൽ അ​നു​മ​തി ന​ൽ​കി​യ​ത്. ഹ​സീ​ന​യു​ടെ അ​ഭാ​വ​ത്തി​ലും കൂ​ട്ട​ക്കൊ​ല, പീ​ഡ​നം തു​ട​ങ്ങി അ​ഞ്ച് കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് വി​ചാ​ര​ണ ന​ട​ന്ന​ത്.

ഷെ​യ്ഖ് ഹ​സീ​ന അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് മാ​ന​വി​ക​ത​യ്ക്ക് മേ​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി കോ​ട​തി വി​ല​യി​രു​ത്തി. പ്ര​ക്ഷോ​ഭ​കാ​രി​ക​ള്‍​ക്ക് മേ​ല്‍ മാ​ര​കാ​യു​ധ​ങ്ങ​ള്‍ പ്ര​യോ​ഗി​ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ടു. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നേ​രെ ഉ​ണ്ടാ​യ വെ​ടി​വ​യ്പ്പി​നെ കു​റി​ച്ച് ഹ​സീ​ന​യ്ക്ക് അ​റി​വു​ണ്ടാ​യി​രു​ന്നു എ​ന്നും കോ​ട​തി വി​ല​യി​രു​ത്തി.

ഹെ​ലി​കോ​പ്റ്റ​ര്‍ ഉ​പ​യോ​ഗി​ച്ച് പ്ര​തി​ഷേ​ക്കാ​ര്‍​ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ത്താ​ന്‍ ഷെ​യ്ഖ് ഹ​സീ​ന നി​ര്‍​ദേ​ശി​ച്ചു. പോ​ലീ​സ് വെ​ടി​വ​യ്പ്പി​ല്‍ കൊ​ല്ല​പ്പെ​ട്ട അ​ബു സ​യ്യി​ദ് എ​ന്ന വി​ദ്യാ​ര്‍​ഥി​യു​ടെ മൃ​ത​ദേ​ഹ പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ട് ഡോ​ക്ട​ര്‍​മാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി തി​രു​ത്ത​ല്‍ ന​ട​ത്തി​യ​തി​നു തെ​ളി​വു​ണ്ടെ​ന്നും കോ​ട​തി പ​റ​ഞ്ഞു. മു​ന്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​സ​ദു​സ്മാ​ന്‍ ഖാ​ന്‍ ക​മ​ല്‍, പോ​ലീ​സ് ഐ​ജി ചൗ​ധ​രി അ​ബ്ദു​ല്ല അ​ല്‍ മാ​മു​ന്‍ എ​ന്നി​വ​രും കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​ണ്.

ഷെ​യ്ഖ് ഹ​സീ​ന ഇ​പ്പോ​ൾ ക​ഴി​യു​ന്ന​ത് ഇ​ന്ത്യ​യി​ലാ​ണ്. ശി​ക്ഷാ​വി​ധി​ക്കു പി​ന്നാ​ലെ ബം​ഗ്ലാ​ദേ​ശി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment