റി​ക്കാ​ര്‍ഡ് വി​ജ​യ​വു​മാ​യി ടീം ഇ​ന്ത്യ

inida-westindeesന്യൂ​ഡ​ല്‍ഹി: ആ​ദ്യ​മ​ത്സ​രം മ​ഴ​മു​ട​ക്കി​യെ​ങ്കി​ല്‍ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​ക്ക് വി​ജ​യം. വെ​സ്റ്റ് ഇ​ന്‍ഡീ​സി​നെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ല്‍ ഇ​ന്ത്യ​ക്ക് 105 റ​ണ്‍സി​ന്‍റെ ഉ​ജ്വ​ല​വി​ജ​യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 43 ഓ​വ​റി​ല്‍ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 310 റ​ണ്‍സെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ വി​ന്‍ഡീ​സി​ന് 43 ഓ​വ​റി​ല്‍ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 205 റ​ണ്‍സെ​ടു​ക്കാ​നെ ക​ഴി​ഞ്ഞു​ള്ളൂ.

ഇ​ന്ത്യ​യു​ടെ മു​ന്‍നി​ര ബാ​റ്റ്‌​സ്മാ​ന്മാ​രു​ടെ ത​ക​ര്‍പ്പ​ന്‍ പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​ക്ക് ഉ​ജ്വ​ല ജ​യ​മൊ​രു​ക്കി​യ​ത്. ഓ​പ്പ​ണ​ര്‍ അ​ജി​ങ്ക്യ ര​ഹാ​നെ 103 റ​ണ്‍സ് നേ​ടി. 10 ബൗ​ണ്ട​റി​യും ര​ണ്ട് സി​ക്‌​സ​റും അ​ട​ങ്ങി​യ​താ​യി​രു​ന്നു ര​ഹാ​നെ​യു​ടെ ഇ​ന്നിം​ഗ്‌​സ്. കര​ിയ​റി​ലെ മൂ​ന്നാം സെ​ഞ്ചു​റി​യാ​യി​രു​ന്നു ര​ഹാ​നെ പോ​ര്‍ട്ട് ഓ​ഫ് സ്‌​പെ​യി​നി​ല്‍ സ്വ​ന്ത​മാ​ക്കി​യ​ത്. ശി​ഖ​ര്‍ ധാ​വ​നും (63) വി​രാ​ട് കോ​ഹ്‌​ലി​യും അ​ര്‍ധ​സെ​ഞ്ചു​റി നേ​ടി. കേ​വ​ലം 66 പ​ന്തി​ല്‍നി​ന്നാ​ണ് കോ​ഹ്്‌​ലി 87 റ​ണ്‍സ് നേ​ടി​യ​ത്.

വി​ന്‍ഡീ​സി​നു വേ​ണ്ടി അ​ല്‍സാ​രി ജോ​സ​ഫ് ര​ണ്ടു വി​ക്ക​റ്റ് നേ​ടി.
മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ വി​ന്‍ഡീ​സ് തു​ട​ക്കം മു​ത​ല്‍ പ​ത​റി. സ്‌​കോ​ര്‍ബോ​ര്‍ഡി​ല്‍ നാ​ലു റ​ണ്‍സു​ള്ള​പ്പോ​ള്‍ ര​ണ്ടു വി​ക്ക​റ്റു​ക​ള്‍ ന​ഷ്ട​പ്പെ​ട്ട അ​വ​രെ ക​ര​ക​യ​റ്റി​യ​ത് 81 റ​ണ്‍സെ​ടു​ത്ത ഷാ​യി ഹോ​പ്പാ​ണ്. എ​ന്നാ​ല്‍, അ​ദ്ദേ​ഹ​ത്തി​നു വി​ന്‍ഡീ​സി​നെ വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. റോ​സ്റ്റ​ണ്‍ ചേ​സ് 33 റ​ണ്‍സെ​ടു​ത്തു. ഇ​ന്ത്യ​ക്കു വേ​ണ്ടി ക​ന്നി മ​ത്സ​രം ക​ളി​ച്ച കു​ല്‍ദീ​പ് യാ​ദ​വ് നാ​ലു വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി. ഉ​മേ​ഷ് യാ​ദ​വും ആ​ര്‍. അ​ശ്വി​നും ര​ണ്ടു വി​ക്ക​റ്റ് നേ​ടി. ഭു​വ​നേ​ശ്വ​ര്‍ കു​മാ​റി​ന് ഒ​രു വി​ക്ക​റ്റ് ല​ഭി​ച്ചു. സെ​ഞ്ചു​റി നേ​ടി​യ ര​ഹാ​നെ​യാ​ണ് മാ​ന്‍ ഓ​ഫ് ദ ​മാ​ച്ച്.

റി​ക്കാ​ര്‍ഡ് ഇ​ന്ത്യ

ഏ​ക​ദി​ന ക്രി​ക്ക​റ്റി​ല്‍ പു​തി​യ റി​ക്കാ​ര്‍ഡ് സൃ​ഷ്ടി​ച്ചാ​ണ് ഇ​ന്ത്യ​ന്‍ ടീം ​വി​ന്‍ഡീ​സി​നെ​തി​രേ ബാ​റ്റിം​ഗ് അ​വ​സാ​നി​പ്പി​ച്ച​ത്. ഇ​ന്ത്യ ഏ​ക​ദി​ന​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ത​വ​ണ 300ന് ​മു​ക​ളി​ല്‍ സ്‌​കോ​ര്‍ ചെ​യ്യു​ന്ന ടീ​മാ​യി ഇ​ന്ത്യ മാ​റി. വി​ന്‍ഡീ​സി​നെ​തി​രെ ന​ട​ന്ന മ​ത്സ​ര​ത്തോ​ടെ 96 ത​വ​ണ​യാ​ണ് ഇ​ന്ത്യ 300-ലേ​റെ റ​ണ്‍സ് നേ​ടു​ന്ന​ത്. ഓ​സീ​സി​നെ മ​റി​ക​ട​ന്നാ​ണ് ഇ​ന്ത്യ ഈ ​റി​ക്കാ​ര്‍ഡ് സ്വ​ന്ത​മാ​ക്കി​യ​ത്.

95 മ​ത്സ​ര​ങ്ങ​ളി​ല്‍ ഓ​സീ​സ് 300 ക​ട​ന്നു. ഇ​ന്ത്യ​യും ഓ​സ്ട്രേ​ലി​യ​യും മാ​ത്ര​മേ 90 പ്രാ​വ​ശ്യം 300 ക​ട​ന്നി​ട്ടു​ള്ളൂ. ഏ​ക​ദി​ന റാ​ങ്കിം​ഗി​ല്‍ ഒ​ന്നാ​മ​തു​ള്ള ദ​ക്ഷി​ണാ​ഫ്രി​ക്ക മൂ​ന്നാ​മ​താ​ണ്. 77 ത​വ​ണ അ​വ​ര്‍ 300 പി​ന്നി​ട്ടു. പാ​ക്കി​സ്ഥാ​നും ശ്രീ​ല​ങ്ക​യും പി​ന്നി​ലു​ണ്ട്.

300 ക​ട​ന്ന 96 മ​ത്സ​ര​ങ്ങ​ളി​ല്‍ 75 എ​ണ്ണ​ത്തി​ല്‍ ഇ​ന്ത്യ ജ​യി​ച്ചു. 19 ക​ളി​യി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ക​യും ര​ണ്ട് മ​ത്സ​ര​ങ്ങ​ള്‍ സ​മ​നി​ല​യാ​കു​ക​യും ചെ​യ്തു. 300 ക​ട​ന്നി​ട്ട് ഏ​റ്റ​വും കൂ​ടു​ത​ല്‍ ത​വ​ണ തോ​റ്റ ടീ​മും ഇ​ന്ത്യ​യാ​ണ്. 95ല്‍ 84 ​ത​വ​ണ​യും ഓ​സീ​സ് ജ​യി​ച്ചു. 300 ക​ട​ന്നി​ട്ട് ഏ​ഴ് ത​വ​ണ​മാ​ത്ര​മേ ദ​ക്ഷി​ണാ​ഫ്രി​ക്ക തോ​റ്റി​ട്ടു​ള്ളൂ.

Related posts