ഇ​ന്ത്യ​ൻ സ്പീ​ഡ് സ്റ്റാ​ർ: ദേ​ശീ​യ​ത​ല​ത്തി​ലേ​ക്ക് എ​ട്ടു പേ​ർ

കൊ​​ച്ചി: ഒ​​ളി​​ന്പി​​ക്സി​​ലേ​​ക്ക് കാ​​യി​​ക​​താ​​ര​​ങ്ങ​​ളെ ക​​ണ്ടെ​​ത്തു​​ന്ന​​തി​​നാ​​യി നാ​​ഷ​​ണ​​ൽ യൂ​​ത്ത് കോ-​​ഓ​​പ​​റേ​​റ്റീ​​വ് സൊ​​സൈ​​റ്റി (എ​​ൻ​​വൈ​​സി​​എ​​സ്) ഗെ​​യി​​ലി​​ന്‍റെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ ന​​ട​​ത്തു​​ന്ന ഇ​​ന്ത്യ​​ൻ സ്പീ​​ഡ് സ്റ്റാ​​ർ മൂ​​ന്നാം സീ​​സ​​ണി​​ന്‍റെ സം​​സ്ഥാ​​ന​​ത​​ല സെ​ല​ക്‌​ഷ​ൻ മ​​ഹാ​​രാ​​ജാ​​സ് കോ​​ള​​ജ് സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ന്നു. ഉ​ദ്ഘാ​ട​നം ഒ​​ളി​​ന്പ്യ​​ൻ ടി.​​സി. യോ​​ഹ​​ന്നാ​​ൻ നി​ർ​വ​ഹി​ച്ചു.

2020ലെ​​യും 2024ലെ​​യും ഒ​​ളി​​ന്പി​​ക്സു​​ക​​ളി​​ലേ​​ക്ക് അ​​ത്‌​ല​​റ്റി​​ക് വി​​ഭാ​​ഗ​​ത്തി​​ൽ മ​​ത്സ​​രി​​ക്കു​​ന്ന​​തി​​ന് പ​​രി​​ശീ​​ല​​നം ന​​ൽ​​കു​​ന്ന​​തി​​നാ​​ണ് കു​​ട്ടി​​ക​​ളെ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന​​ത്. സം​​സ്ഥാ​​ന​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യി ന​​ട​​ന്ന പ്രാ​​ഥ​​മി​​ക റൗ​​ണ്ടു​​ക​​ളി​​ൽ നി​​ന്ന് തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട കു​​ട്ടി​​ക​​ളാ​​ണ് സം​​സ്ഥാ​​ന​​ത​​ല സെ​​ല​​ക്‌​ഷ​​നി​​ൽ മാ​​റ്റു​​ര​​ച്ച​​ത്.

14 വ​​യ​​സി​​ൽ താ​​ഴെ​​യു​​ള്ള​​വ​​രു​​ടെ 100 മീ​​റ്റ​​ർ ഓ​​ട്ട​​മ​​ത്സ​​ര​​ത്തി​​ൽ പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ എ​​റ​​ണാ​​കു​​ളം സ്വ​​ദേ​​ശി ആ​​ർ.​ ര​​മ്യ, 17 വ​​യ​​സി​​ൽ താ​​ഴെ​​യു​​ള്ള​​വ​​രു​​ടെ 100, 200 മീ​​റ്റ​​ർ ഓ​​ട്ട​​മ​​ത്സ​​ര​​ങ്ങ​​ളി​​ൽ പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ തൃ​​ശൂ​​ർ സ്വ​​ദേ​​ശി ആ​​ൻ​​സി സോ​​ജ​​ൻ, ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ എ​​റ​​ണാ​​കു​​ളം സ്വ​​ദേ​​ശി മ​​സൂ​​ദ്, തി​​രു​​വ​​ന​​ന്ത​​പു​​രം സ്വ​​ദേ​​ശി അ​​ഖി​​ൽ ബാ​​ബു, 400 മീ​​റ്റ​​റി​​ൽ പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ എ​​റ​​ണാ​​കു​​ളം സ്വ​​ദേ​​ശി​​ക​​ളാ​​യ എ.​​എ​​സ്.​ സാ​​ന്ദ്ര, ഗൗ​​രി​​ന​​ന്ദ, തൃ​​ശൂ​​ർ സ്വ​​ദേ​​ശി ടി.​​എ​​സ്.​ ജം​​സീ​​ൽ, ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ തി​​രു​​വ​​ന​​ന്ത​​പു​​രം സ്വ​​ദേ​​ശി ന​​ന്ദു മോ​​ഹ​​ൻ എ​​ന്നി​​വ​​രും യോ​​ഗ്യ​​ത നേ​​ടി.

സം​​സ്ഥാ​​ന​​ത​​ല​​ത്തി​​ൽ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​ട്ട​വ​ർ ദേ​​ശീ​​യ​​ത​​ല സെ​​ല​​ക്ഷ​​നി​​ൽ പ​​ങ്കെ​​ടു​​ക്കും. ദേ​​ശീ​​യ​​ത​​ല​​ത്തി​​ൽ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ടു​​ന്ന അ​​ത്‌​ല​​റ്റു​​ക​​ളെ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ തു​​ട​​ർ പ​​രി​​ശീ​​ല​​ന​​ത്തി​​നാ​​യി ജ​​മൈ​​ക്ക​​യി​​ലെ റേ​​സേ​​ഴ്സ് ട്രാ​​ക്ക് ക്ല​​ബി​​ൽ അ​​യയ്​​ക്കും. എ​​ൻ​​വൈ​​സി​​എ​​സ് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് വി. ​​മു​​ര​​ളീ​​ധ​​ര​​ൻ, സം​​സ്ഥാ​​ന കോ-​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ രാ​​ജീ​​വ് ഗോ​​പാ​​ൽ, സോ​​ണ​​ൽ കോ-​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ മ​​ങ്കേ​​ഷ്, അ​​ർ​​ജു​​ന അ​​വാ​​ർ​​ഡ് ജേ​​താ​​വ് ജോ​​ർ​ജ് തോ​​മ​​സ്, അ​​മ​​ച്വ​​ർ അ​ത്‌​ല​റ്റി​​ക് ഫെ​​ഡ​​റേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ ടെ​​ക്നി​​ക്ക​​ൽ ക​​മ്മി​​റ്റി മെ​​ന്പ​​ർ ടോ​​ണി ഡാ​​നി​​യ​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.

Related posts