കോ​ഹ്‌ലി ​ഇ​ന്ത്യ​യു​ടെ ഫാ​ബു​ല​സ് ഫോ​റി​നൊ​പ്പ​മെ​ന്നു ഗാം​ഗു​ലി

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌​ലി​യെ ഇ​ന്ത്യ​യു​ടെ ഫാ​ബു​ല​സ് ഫോ​റി​നൊ​പ്പം ചേ​ര്‍​ക്കാ​നാ​കു​മെ​ന്ന് മു​ന്‍ നാ​യ​ക​ന്‍ സൗ​ര​വ് ഗാം​ഗു​ലി. ഒ​രു​കാ​ല​ത്ത് ഇ​ന്ത്യ​യു​ടെ ബാ​റ്റിം​ഗി​ല്‍ പ്ര​ധാ​നി​ക​ളാ​യി​രു​ന്നു സ​ച്ചി​ന്‍ തെ​ണ്ടു​ല്‍​ക്ക​ര്‍, രാ​ഹു​ല്‍ ദ്രാ​വി​ഡ്, വി.​വി.​എ​സ്. ല​ക്ഷ്മ​ണ്‍, വി​രേ​ന്ദ​ര്‍ സെ​വാ​ഗ് എ​ന്നി​വ​ര്‍. ഇ​വ​രു​ടെ പാ​ര​മ്പ​ര്യം കോ​ഹ്‌​ലി​യി​ലു​മു​ണ്ടെ​ന്ന് ഗാം​ഗു​ലി പ​റ​ഞ്ഞു.

കോ​ഹ്‌​ലി​യു​ടെ മി​ക​വി​ലാ​ണ് ആ​ദ്യ ര​ണ്ടു ടെ​സ്റ്റി​ലും തോ​റ്റ ഇ​ന്ത്യ മൂ​ന്നാം ടെ​സ്റ്റി​ല്‍ ഇ​ന്ത്യ ജ​യി​ച്ച​ത്. ഏ​ക​ദി​ന​ത്തി​ല്‍ 112, 46 നോ​ട്ടൗ​ട്ട്, 160 നോ​ട്ടൗ​ട്ട് സ്‌​കോ​ര്‍ ചെ​യ്ത നാ​യ​ക​ന്‍ ഇ​ന്ത്യ​യെ ആ​റു മ​ത്സ​ര​ങ്ങ​ളു​ടെ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ല്‍ 3-0ന് ​മു​ന്നി​ലെ​ത്തി​ച്ചു.

ടെ​സ്റ്റ് പ​ര​മ്പ​ര ന​ഷ്ട​മാ​യ​ശേ​ഷം ഇ​ന്ത്യ ഏ​ക​ദി​ന​ത്തി​ല്‍ 3-0ന് ​മു​ന്നി​ലെ​ത്തി​രി​ക്കു​ക​യാ​ണ്. കോ​ഹ്‌​ലി​യും സം​ഘ​വും പ്ര​ത്യേ​ക സ്വ​ഭാ​വ​മാ​ണ് ഏ​ക​ദി​ന​ത്തി​ല്‍ പു​റ​ത്തെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്നും ഗാം​ഗു​ലി പ​റ​ഞ്ഞു. ത​നി​ക്ക് തെ​ണ്ടു​ല്‍​ക്ക​ര്‍, ദ്രാ​വി​ഡ്, ല​ക്ഷ്മ​ണ്‍, സെ​വാ​ഗ് എ​ന്നി​വ​ര്‍​ക്കൊ​പ്പ​വും റി​ക്കി പോ​ണ്ടിം​ഗ്, ബ്ര​യാ​ന്‍ ലാ​റ എ​ന്നി​വ​ര്‍​ക്കെ​തി​രേ​യും ക​ളി​ക്കാ​ന്‍ ഭാ​ഗ്യം ല​ഭി​ച്ചു. ഇ​പ്പോ​ള്‍ ഇ​വ​ര്‍​ക്കൊ​പ്പം ചേ​ര്‍​ക്കാ​വു​ന്ന പേ​രാ​ണ് കോ​ഹ്‌​ലി​യു​ടേ​തെ​ന്നും മു​ന്‍​നാ​യ​ക​ന്‍ പ​റ​ഞ്ഞു.

Related posts