രാജ്യത്തിന് പുറത്ത് നിയമനം അനുവദിച്ചില്ലെങ്കില്‍ അഴിമതിക്കാര്‍ തന്റെ കഥ കഴിക്കുമെന്ന് ജേക്കബ് തോമസ്; പ്രധാനമന്ത്രിയ്ക്കയച്ച കത്തില്‍ പറയുന്നത്…

 

തിരുവനന്തപുരം: തന്റെ ജീവന് ഭീഷണി ഉള്ളതിനാല്‍ രാജ്യത്തിനു പുറത്ത് തനിക്ക് നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി ജേക്കബ് തോമസ് അയച്ച കത്ത് പുറത്ത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 27നാണ് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്രയ്ക്ക് കത്ത് കൈമാറിയത്. സംസ്ഥാനത്തെ പ്രബലരായ രാഷ്ട്രീയനേതാക്കള്‍ക്കെതിരായി അന്വേഷണം നടത്തിയതിനാല്‍ ജീവന് ഭീഷണിയുണ്ടെന്നാണ് കത്തില്‍ പറയുന്നത്.

വിജിലന്‍സ് ഡയറക്ടറായിരിക്കെയാണ് ജേക്കബ് തോമസ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. വിജിലന്‍സ് മേധാവി എന്ന നിലയില്‍ ഉന്നതര്‍ പ്രതികളായ 22 കേസുകളാണ് അന്വേഷിക്കുന്നത്. അതിശക്തരായ അഴിമതിക്കാര്‍ തന്റെ ജീവന് ഭീഷണി ഉയര്‍ത്തുകയാണ്. ഈ സാഹചര്യത്തില്‍ ജീവന്‍ സംരക്ഷിക്കാന്‍ രാജ്യത്തിന് പുറത്ത് ജോലി നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഒരു വര്‍ഷം മുമ്പ് അയച്ച കത്തില്‍ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം.

 

Related posts