കാര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നു ! ഇന്ത്യന്‍ വകഭേദത്തിന് വീണ്ടും ജനിതകമാറ്റം; രോഗവ്യാപനം അതിതീവ്രമാകുമെന്ന് മുന്നറിയിപ്പ്…

കോവിഡിന്റെ ഇന്ത്യന്‍ വകഭേദത്തിന് വീണ്ടും ജനിതകമാറ്റം ഉണ്ടായതായി ഗവേഷകരുടെ കണ്ടെത്തല്‍. അതിനാല്‍ കോവിഡ് വ്യാപനം കൂടുതല്‍ തീവ്രമാകുമെന്നും മുന്നറിയിപ്പുണ്ട്.

ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ മന്ത്രിതല യോഗം ചേര്‍ന്ന് രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്തും. ഇന്ത്യന്‍ വകഭേദമായ B. 1. 617 വൈറസിന് മൂന്ന് ജനിതക മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്.

B. 1.617.1, B. 1.617. 2, B.1.617.3 എന്നിങ്ങനെ ഉപവകഭേദങ്ങളുണ്ടായതായി ഐജി ഐബി അറിയിച്ചു. കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിക്കുമ്പോള്‍ മരണസംഖ്യയും ഉയരുകയാണ്.

രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ കേരളത്തിന് പുറമേ തമിഴ്‌നാടും രോഗവ്യാപനം തടയാനായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

Related posts

Leave a Comment