അമിത വണ്ണമുള്ളവരില്‍ കോവിഡ് മൂന്നിരട്ടി ഗുരുതരമാകും ! പുതിയ വിവരങ്ങള്‍ ഇങ്ങനെ…

അമിത വണ്ണമുള്ളവരില്‍ കോവിഡ് ബാധ മൂന്നിരട്ടിയോളം ഗുരുതരമാകുമെന്ന് യുഎഇ ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. പൊണ്ണത്തടിയുള്ളവരില്‍ കൊവിഡ് രോഗബാധ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കിയേക്കാമെന്നാണ് യുഎഇ ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നത്. രോഗത്തിന്റെ കാഠിന്യം അമിതവണ്ണമുള്ളവരില്‍ മൂന്നിരട്ടിയോളമാവാനാണ് സാധ്യതയെന്ന് ആരോഗ്യ വിദ്യാഭ്യാസ പ്രമോഷന്‍ ഡയറക്ടര്‍ ഡോ.ഫാദില മുഹമ്മദ് ഷെരീഫ് പറഞ്ഞു. ഇത്തരക്കാരുടെ ശ്വാസകോശത്തിന് ശേഷിക്കുറവുണ്ടാകുകയും അതു മൂലം ശ്വാസതടസ്സം അനുഭവപ്പെടാനുമുള്ള സാധ്യതയുണ്ട്. രോഗപ്രതിരോധശേഷിയും ഇത്തരക്കാരില്‍ കുറവായിരിക്കും. അതുകൊണ്ടുതന്നെ ന്യൂമോണിയപോലുള്ള രോഗങ്ങള്‍ പിടിപെടാനും സാധ്യത കൂടുതലാണ്. അതോടെ കോവിഡ് വൈറസ് ബാധ ഗുരുതരമാകും. ഇത്തരക്കാര്‍ക്ക് നീണ്ടകാലത്തെ ആശുപത്രിവാസവും തുടര്‍ചികിത്സകളും വേണ്ടിവരുമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

Read More

എച്ച്‌ഐവി പോസിറ്റീവായ 36കാരിയില്‍ കൊറോണ വസിച്ചത് 216 ദിവസം ! ഇതിനിടയില്‍ ജനിതക വ്യതിയാനം സംഭവിച്ചത് 30 തവണ; ഞെട്ടലോടെ ലോകം…

ദക്ഷിണാഫ്രിക്കയില്‍ എച്ച്‌ഐവി ബാധിതയായ 36കാരിയുടെ ശരീരത്ത് കൊവിഡ് വൈറസ് നിലനിന്നത് 216 ദിവസമെന്ന് റിപ്പോര്‍ട്ട്. എച്ച്ഐവി രോഗബാധയുടെ അഡ്വാന്‍സ് സ്റ്റേജില്‍ കഴിയുന്ന യുവതിയുടെ ശരീരത്തില്‍ വച്ച് വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചതായും കണ്ടെത്തി. 30 തവണയിലേറെയാണ് വൈറസിന് ജനിതകവ്യതിയാനം സംഭവിച്ചത് എന്ന ഞെട്ടിക്കുന്ന കണ്ടെത്തല്‍ ദക്ഷിണാഫ്രിക്കയിലെ ഗവേഷകരാണ് നടത്തിയത്. മെഡിക്കല്‍ ജേണലായ മെഡ് ആര്‍എക്സ്ഐവിയിലാണ് ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 2006ലാണ് യുവതിക്ക് എച്ച്ഐവി സ്ഥിരീകരിച്ചത്. തുടര്‍ന്ന് ക്രമേണ രോഗപ്രതിരോധശേഷി കുറയാന്‍ തുടങ്ങി. 2020 സെപ്റ്റംബറിലാണ് ഇവര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. ശരീരത്തില്‍ 216 ദിവസമാണ് കോവിഡ് വൈറസ് കഴിഞ്ഞത്. അതിനിടെ 30ലേറെ തവണ വൈറസിന് ജനിതകവ്യതിയാനം സംഭവിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ജനിതമാറ്റം ആശങ്ക വര്‍ധിപ്പിക്കുന്നതാണെന്ന് ഗവേഷകര്‍ പറയുന്നു. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കോവിഡ് വകഭേദമായ ബി.1.351ന്റെ ഭാഗമായ എന്‍ 510വൈയും ബ്രിട്ടനില്‍ കണ്ടെത്തിയ ആല്‍ഫ വകഭേദത്തിന്റെ ഭാഗമായ…

Read More

വായുവിലൂടെ അതിവേഗം പടരുന്ന പുതിയ വകഭേദം കണ്ടെത്തി ! പുതിയ വകഭേദം അതീവ മാരകം…

വായുവിലൂടെ അതിവേഗം പടരുന്ന കോവിഡിന്റെ പുതിയ വകഭേദം വിയറ്റ്‌നാമില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്.വിയറ്റ്നാമിലെ ഗവേഷകരാണ് വൈറസിനെ തിരിച്ചറിഞ്ഞത്. വിയറ്റ്‌നാം ആരോഗ്യമന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചു. വാക്‌സിനേഷനിലൂടെ മികച്ച പ്രതിരോധമാണ് വിയറ്റ്‌നാം നടത്തി വരുന്നത്.പുതിയ വൈറസ് മറ്റ് വകഭേദങ്ങളേക്കാള്‍ വേഗത്തില്‍ പടരുന്നതാണ് എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലും യു കെയിലുമുള്ള വൈറസ് വകഭേദങ്ങളുടെ സംയുക്തമാണ് ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് അത്യന്ത്യം അപകടകാരിയാണെന്നാണ് നിഗമനം. ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ്‌നല്‍കുന്നുണ്ട്. 6,856 പേര്‍ക്കാണ് ഇതുവരെ വിയറ്റ്‌നാമില്‍ കോവിഡ് ബാധിച്ചത്. 47 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Read More

മഹാമാരി പൊട്ടിപ്പുറപ്പെട്ടത് ചൈനീസ് ലാബില്‍ നിന്നു തന്നെ ? വുഹാന്‍ ലാബിലെ മൂന്ന് ഗവേഷകര്‍ കോവിഡ് വ്യാപനത്തിനു മുമ്പുതന്നെ ചികിത്സ തേടിയെന്ന് റിപ്പോര്‍ട്ട്…

അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആരോപിക്കുന്നതു പോലെ തന്നെ കോവിഡ് വൈറസ് പുറത്തു വന്നത് ചൈനയിലെ വുഹാനില്‍ ലാബില്‍ നിന്നാണെന്ന സംശയം ബലപ്പെടുന്നു. കോവിഡിനെക്കുറിച്ച് ചൈന സ്ഥിരീകരിക്കുന്നതിനു മാസങ്ങള്‍ക്കു മുമ്പ് 2019 നവംബറില്‍ വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൂന്നു ഗവേഷകര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്ന് വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട്. അമേരിക്കന്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് വാള്‍സ്ട്രീറ്റ് ജേണല്‍ ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. രോഗബാധിതരായ ഗവേഷണകരുടെ എണ്ണം, രോഗബാധയുണ്ടായ സമയം, ആശുപത്രിയില്‍ ചികിത്സ തേടിയതിന്റെ വിവരങ്ങള്‍ തുടങ്ങിയവ അടങ്ങിയ വിശദമായ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. വൈറസിന്റെ ഉറവിടം വുഹാനിലെ ലാബാണെന്ന വാദങ്ങള്‍ക്ക് ശക്തിപകരുന്നതാണ് പുതിയ റിപ്പോര്‍ട്ട്. എന്നാല്‍ വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടിനെക്കുറിച്ച് അമേരിക്ക ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. രോഗവ്യാപനത്തെക്കുറിച്ച സംശയങ്ങള്‍ ഉണ്ടെങ്കിലും ഇപ്പോള്‍ വിദഗ്ധര്‍ നടത്തുന്ന അന്വേഷണവുമായി സഹകരിച്ചു മുമ്പോട്ടു പോവുകയാണെന്ന് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് അറിയിച്ചു. വൈറസ്…

Read More

കോവിഡ് കൂടുന്നത് സര്‍ക്കാരിന്റെ തെറ്റു മൂലമല്ല ! ജനങ്ങള്‍ നിയമം പാലിക്കാത്തതാണ് ഇതിനു കാരണം; ഖുശ്ബു പറയുന്നതിങ്ങനെ…

കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനു കാരണം ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നുള്ള വീഴ്ചയല്ലെന്നും ജനങ്ങളുടെ ഉത്തരവാദിത്വമില്ലാത്ത പെരുമാറ്റമാണെന്നും തുറന്നു പറഞ്ഞ് നടിയും ബിജെപി നേതാവുമായ ഖുശ്ബു. ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചതാണ് ഇതിനു കാരണമെന്നും ഈ നിയമങ്ങള്‍ ജനങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ടെന്നും ഖുശ്ബു ട്വീറ്റ് ചെയ്തു. ”കോവിഡിനെതിരായുള്ള പോരാട്ടത്തില്‍ നമ്മളും അതില്‍ മുഖ്യപങ്കാളികളാണ്. നമ്മുടെ ഭാഗം നമുക്ക് ചെയ്യാം. ഓരോ തുള്ളി ചേര്‍ന്നാണല്ലോ സമുദ്രം ഉണ്ടാവുന്നത്.” ഖുശ്ബു തന്റെ ട്വീറ്റില്‍ പറയുന്നു.

Read More

കോവിഡ് ഭേദമാക്കുന്ന ‘അദ്ഭുത മരുന്ന്’ ! വാങ്ങാനെത്തിയ ആളുകളുടെ ക്യൂ നീണ്ടത് കിലോമീറ്ററുകള്‍; പരിപാടി പൂട്ടിച്ച് സര്‍ക്കാര്‍…

കോവിഡ് ഭേദമാക്കുന്ന അദ്ഭുത മരുന്ന് വിതരണം ചെയ്യുന്നുണ്ടെന്നു കേട്ട് ഇരച്ചെത്തിയത് ആയിരങ്ങള്‍. ആയുര്‍വേദ ഡോക്ടറെന്ന് സ്വയം അവകാശപ്പെടുന്ന ആള്‍ കോവിഡിനെ ചെറുക്കുന്ന മരുന്ന് വിതരണം ചെയ്യുന്നുണ്ടെന്ന് അറിഞ്ഞാണ് ആയിരക്കണക്കിന് ആളുകള്‍ എത്തിയത്. ബോനിഗി ആനന്ദ് എന്നയാളാണ് കോവിഡ് സുഖപ്പെടുമെന്ന് അവകാശപ്പെട്ട് മരുന്നു വിതരണം ചെയ്തത്. ആന്ധ്രപ്രദേശിലെ നെല്ലൂര്‍ ജില്ലയിലുള്ള കൃഷ്ണപട്ടണം എന്ന ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ പത്തു ദിവസമായി ബോനിഗി സ്വയം വികസിപ്പിച്ച മരുന്ന് വിതരണം ചെയ്യുകയാണ്. ശാസ്ത്രീയ അടിത്തറയൊന്നുമില്ലാതെ കോവിഡ് മാറുമെന്ന് ആളുകളെ വിശ്വസിപ്പിച്ചാണ് വിതരണം. സൗജന്യമായാണ് ഇയാള്‍ മരുന്ന് നല്‍കുന്നത്. കോവിഡ് രോഗികളടക്കമാണ് മരുന്നുവാങ്ങാന്‍ എത്തിയിരുന്നത്. കിലോമീറ്ററുകളോളം നീണ്ട ക്യൂ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഇതോടെ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് മരുന്ന് വിതരണം നിര്‍ത്തിച്ചു. അതേസമയം മരുന്നിനു പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്നു തെളിവു ലഭിക്കാത്തതിനാല്‍ മറ്റു നടപടികള്‍ സ്വീകരിച്ചിട്ടില്ല. വിതരണം ചെയ്ത മരുന്നിനെക്കുറിച്ച് ഐസിഎംആര്‍ പരിശോധിക്കുമെന്ന്…

Read More

മാലാഖ വിളിയൊക്കെ വെറുതെ സുഖിപ്പിക്കാന്‍ വേണ്ടിയുള്ളതല്ലേ ! ഡ്യൂട്ടിയ്ക്കിടെ കോവിഡ് പോസിറ്റീവായ നഴ്‌സിനെ ആശുപത്രിയില്‍ നിന്ന് ഇറക്കിവിട്ടു;സംഭവം ഹരിപ്പാട്…

ഭൂമിയിലെ മാലാഖമാര്‍ എന്ന് മിനിറ്റ് ഇടവിട്ട് നഴ്‌സുമാരെ വാഴ്ത്തുന്ന സോഷ്യല്‍ മീഡിയ കുറിപ്പുകള്‍ക്ക് നമ്മുടെ നാട്ടില്‍ ഒരു പഞ്ഞവുമില്ല. എന്നാല്‍ യഥാര്‍ഥത്തില്‍ ഈ മാലാഖമാരോട് നമ്മള്‍ ചെയ്യുന്നതെന്താണ് ? ഡ്യൂട്ടിക്കിടെ കൊവിഡ് പോസിറ്റീവായ ട്രെയിനി നഴ്‌സിനെ ആശുപത്രിയില്‍ നിന്ന് ഇറക്കിവിട്ടതായി പരാതിയുയര്‍ന്നിരിക്കുകയാണ് ഇപ്പോള്‍. ഹരിപ്പാട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രിക്കെതിരെ നഴ്‌സായ യുവതി തന്നെയാണ് സമൂഹമാധ്യമങ്ങള്‍ വഴി ദുരനുഭവം പുറത്തുവിട്ടത്. രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പരിശോധനയ്ക്ക് സ്രവം നല്‍കിയ നഴ്‌സിനെ മാറ്റിനിറുത്താതെ നൈറ്റ് ഡ്യൂട്ടി നല്‍കി. പുലര്‍ച്ചെ ഫലം വന്നപ്പോള്‍ പോസിറ്റീവ്. അപ്പോള്‍ തന്നെ അധികൃതര്‍ ഇവരെ കെട്ടിടത്തിന് വെളിയിലിറക്കി. രാവിലെ ബന്ധുക്കള്‍ എത്തുന്നത് വരെ പുറത്ത് റോഡരികില്‍ നില്‍ക്കേണ്ടി വന്നതായും നഴ്‌സ് പറയുന്നു. ജോലിക്കിടെ രോഗം സ്ഥിരീകരിച്ചിട്ടും യുവതിക്ക് ചികിത്സ നല്‍കാനോ സര്‍ക്കാരിന്റെ കൊവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റോനോ തയ്യാറാകാതിരുന്ന സ്വകാര്യ ആശുപത്രി അധികൃതര്‍ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിലടക്കം…

Read More

മുല്ലപ്പള്ളിക്ക് കോവിഡെന്നും നില അതീവ ഗുരുതരമെന്നും വ്യാജപ്രചാരണം ! ഇതിനിടയില്‍ മുല്ലപ്പള്ളി സഹായഫണ്ടിലേക്ക് പണപ്പിരിവുമായി ചിലരും; ആരും തട്ടിപ്പില്‍ വീഴരുതേയെന്ന് മുല്ലപ്പള്ളി…

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കോവിഡാണന്നും ആരോഗ്യനില അതീവ ഗുരുതരമാണെന്നും വ്യാജപ്രചാരണം. തലശേരി സ്വദേശി നൗഷാദ് മാണിക്കോത്ത് ആണ് ഫേസ്ബുക്കിലൂെട പ്രചാരണം നടത്തിയത്. ഒരു ദുഖവാര്‍ത്തയെന്ന തലക്കെട്ടില്‍, മുല്ലപ്പള്ളിക്ക് കരള്‍ സംബന്ധമായ അസുഖം ഉള്ളതിനാല്‍ സ്ഥിതി ഗുരുതരമാണെന്ന് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചിട്ടുണ്ടെന്നും ആയുസിന് വേണ്ടി എല്ലാവരും പ്രാര്‍ഥിക്കണമെന്നുമായിരുന്നു പോസ്റ്റ്. കോണ്‍ഗ്രസ് നേതാക്കള്‍ ഫോണില്‍ വിളിച്ച് ചോദിച്ചപ്പോഴാണ് മുല്ലപ്പള്ളിയും സംഭവം അറിയുന്നത്. ഇതിനിടെ വ്യാജ ഇ മെയില്‍ ഐഡി ഉപയോഗിച്ച് തന്റെ പേരില്‍ വ്യാപകമായി ചിലര്‍ ധനസഹായ അഭ്യര്‍ഥന നടത്തി പണം പിരിക്കുന്നതായി കാണിച്ച് മുല്ലപ്പള്ളി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി. ആരും തട്ടിപ്പ് സംഘത്തിന്റ വലയില്‍ വീഴരുതെന്ന് മുല്ലപ്പള്ളി ഫെയ്‌സ് ബുക്കിലൂടെ അഭ്യര്‍ഥിച്ചു.

Read More

ബീന ഇപ്പോള്‍ ‘പെര്‍ഫെക്ട് ഓകെ’ ! ബീന ആന്റണിയുടെ സുഖവിവരങ്ങള്‍ പങ്കുവെച്ച് ഭര്‍ത്താവ് മനോജ്…

കോവിഡ് ബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന നടി ബീന ആന്റണി രോഗമുക്തയായെന്ന് ഭര്‍ത്താവും നടനുമായ മനോജ്. നേരത്തെ ബീന കോവിഡ് പോസിറ്റീവായപ്പോള്‍ ഈ വിവരം അറിയിച്ച് മനോജും മകനും വീഡിയോയില്‍ വന്നിരുന്നു. ഇപ്പോള്‍ ബീനക്ക് കുഴപ്പൊന്നും ഇല്ലെന്നും പൂര്‍വ്വസ്ഥിതിയിലായെന്നും മനോജ് അറിയിച്ചു. ബീന പൂര്‍വ്വസ്ഥിതിയിലായി, ശനിയാഴ്ച വീട്ടിലേക്കെത്തും, അവളെ ചികിത്സിക്കുന്ന ഡോക്ടറിനെ വിളിച്ചിരുന്നു. ബീന പെര്‍ഫെക്ട് ഓക്കെയാണ്, ഇനി കുഴപ്പമില്ല. ശനിയാഴ്ച ഒരു ടെസ്റ്റ് കൂടിയുണ്ട്. അതും കൂടി നോക്കിയിട്ട് ഡിസ്ചാര്‍ജ് ചെയ്യുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. ബീന പോയത് വെച്ചാണെങ്കില്‍ 10-15 ദിവസമൊക്കെ കിടക്കേണ്ടതാണ്. ദൈവാധീനം കൊണ്ട് ഒമ്പതു ദിവസം കൊണ്ട് ആരോഗ്യം വീണ്ടെടുക്കാനായെന്നും മനോജ് പറയുന്നു, ദൈവത്തിന് നന്ദി, ബീന ശനിയാഴ്ച ഡിസ്ചാര്‍ജാവും താരം കൂട്ടിച്ചേര്‍ത്തു. നിരവധി പേര്‍ ഈ വിവരം അറിഞ്ഞ് മനോജിനെ വിളിച്ചിരുന്നു. പ്രമുഖ താരങ്ങളും ബീനയുടെ രോഗത്തെക്കുറിച്ച് ചോദിച്ച് വിളിച്ചതായും മനോജ് തന്നെ…

Read More

കോവിഡ് ബാധയെത്തുടര്‍ന്ന് മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കും ! മാതൃകാപരമായ പ്രഖ്യാപനവുമായി അരവിന്ദ് കെജ്രിവാള്‍…

കോവിഡ് ബാധിച്ച മാതാപിതാക്കള്‍ മരണപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള്‍ വിശദീകരിക്കുന്നതിനായി ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രോഗ ബാധയെ തുടര്‍ന്ന് ഏറെ പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തിലൂടെയാണ് എല്ലാവരും കടന്നുപോകുന്നത്. പല കുടുംബങ്ങളിലും ഒന്നിലധികം പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. നിരവധി പേര്‍ക്ക് മാതാപിതാക്കളെ നഷ്ടമായി. അവരുടെ വേദന മനസ്സിലാക്കുന്നു. അവര്‍ക്ക് തുടര്‍ പഠനത്തിനും മറ്റുമുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ച്ചയായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,500 കോവിഡ് കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഏപ്രില്‍ 10 ന് ശേഷം ഇതാദ്യമായാണ് ഡല്‍ഹിയില്‍ പ്രതിദിന കോവിഡ് കണക്ക് 10,000 താഴെ റിപ്പോര്‍ട്ട് ചെയ്യുന്നത്. 35 ശതമാനത്തിലായിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12…

Read More