ഇത് അഭിമാനനിമിഷം; ബിരുദദാന വേളയില്‍ ദേശീയ പതാക ഉയര്‍ത്തി ഇന്ത്യന്‍ വിദ്യാര്‍ഥി, കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

നിരവധി വിദ്യാര്‍ഥികളാണ് ഇന്ത്യയില്‍ നിന്നും വിദേശ രാജ്യങ്ങളിലേക്ക് മികച്ച അവസരങ്ങള്‍ തേടി പഠനത്തിനായി പോകുന്നത്. ഇവരില്‍ ഭൂരിഭാഗവും വിദേശത്ത് സ്ഥിരതാമസമാക്കാനാണ് ശ്രമിക്കുന്നതും.

എന്നാല്‍ വിദേശരാജ്യത്ത് നിന്നും ബിരുദം പൂര്‍ത്തിയാക്കുന്ന ഓരോ ഇന്ത്യന്‍ വിദ്യാര്‍ഥിയ്ക്കും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് ബിരുദം സ്വീകരിക്കുന്ന ദിവസം.

എന്നാല്‍ തന്‍റെ ബിരുദദിനത്തില്‍ വളരെ വ്യത്യസ്തമായൊരു കാര്യം ചെയ്തിരിക്കുകയാണ് ഒരു ഇന്ത്യന്‍ വിദ്യാര്‍ഥി. ഐഎസ് ഉദ്യോഗസ്ഥനായ അവനീഷ് ശരണ്‍ എക്സിൽ പങ്ക് വെച്ച വീഡിയോയാണ് സമൂഹ മാധ്യമത്തില്‍ വൈറലാകുന്നത്.

ബിരുദം സ്വീരകരിക്കുവാനായി വേദിയിലേക്കെത്തുന്ന വിദ്യാര്‍ഥി പോക്കറ്റില്‍ കരുതിയിരുന്ന ഇന്ത്യന്‍ ദേശീയ പതാക സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കുന്നതിന് മുന്‍പായി പുറത്തെടുത്തു. തുടര്‍ന്ന് ജനക്കൂട്ടത്തിന് മുന്നില്‍ അത് തുറന്നുകാട്ടുന്നു.

ഒരു ദിവസം കൊണ്ട് എക്‌സില്‍ ഈ വീഡിയോ കണ്ടത് 600,000ത്തിലധികം ആളുകളാണ്. ഈ നിമിഷം ഇന്ത്യന്‍ ജനതയ്ക്ക് അഭിമാനിക്കാം എന്നും, വിദ്യാര്‍ഥി ബിരുദം മാത്രമല്ല ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ഹൃദയവും കീഴടക്കിയെന്നുമുള്ള കമന്‍റുകളും വീഡിയോയ്ക്ക് താഴെ വന്നു.

Related posts

Leave a Comment