പ്രാര്‍ഥനയോടെ ലോകം! നടൻ ഇന്നസെന്‍റിന്‍റെ നില അതീവ ഗുരുതരം; ജീവൻ നിലനിൽക്കുന്നത് ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ…

കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന നടൻ ഇന്നസെന്‍റിന്‍റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്.

കൊച്ചിയിലെ ലേക്‌ഷോർ ആശുപത്രിയിൽ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹത്തിന്‍റെ ജീവൻ നിലനിൽക്കുന്നത്.

രണ്ടാഴ്ച മുൻപാണ് ഇന്നസെന്‍റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അർബുദത്തെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലമാണ് ആശുപത്രിയിൽ ചികിത്സ തേടിയത്.

നില മെച്ചപ്പെട്ടതിനെത്തുടർന്ന് ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും ആരോഗ്യനില വീണ്ടും ഗുരുതരമാകുകയായിരുന്നു.

Related posts

Leave a Comment