ഗർഭിണിയാണെന്നറിഞ്ഞപ്പോൾ ആകെ അസ്വസ്ഥയായി; രാജീവ് കുമാറിന്‍റെ മുഖത്തടിച്ചിട്ട് ശ്രീവിദ്യ പറഞ്ഞത്…


പ​വി​ത്രം സി​നി​മ​യി​ൽ ഗ​ർ​ഭി​ണി​യാ​ണെ​ന്ന​റി​ഞ്ഞ് തി​ല​ക​ൻ ചേ​ട്ട​നും ശ്രീ​വി​ദ്യ​യും കൂ​ടി ഇ​രി​ക്കു​ന്നൊ​രു സീ​നു​ണ്ട് ആ​റ് ഷോ​ട്ടാ​യി പ്ലാ​ൻ ചെ​യ്തി​രു​ന്ന രം​ഗ​മാ​ണ​ത്.

ഈ ​സീ​ൻ വാ​യി​ച്ച് വി​ദ്യാ​മ്മ അ​സ്വ​സ്ഥ​യാ​ണെ​ന്ന് കേ​ട്ടു. എ​ന്ത് പ​റ്റി​യെ​ന്ന് നോ​ക്കാ​ൻ പോ​യി. ഒ​ന്നു​മി​ല്ല പെ​ട്ടെ​ന്ന് എ​ടു​ക്കാ​മെ​ന്ന് വി​ദ്യാ​മ്മ പ​റ​ഞ്ഞു. എ​നി​ക്കാ ഇ​രി​പ്പ് ഇ​ഷ്ട​പ്പെ​ട്ടു.

വി​ദ്യാ​മ്മ ഇ​ങ്ങ​നെത​ന്നെ ഇ​രു​ന്നാ​ൽ മ​തി​യെ​ന്ന് പ​റ​ഞ്ഞു. ഞാ​നി​ങ്ങ​നെ​യേ ഇ​രി​ക്കു​ന്നു​ള്ളൂ​വെന്ന് മ​റു​പ​ടി. കു​റ​ച്ച് ദേ​ഷ്യ​മു​ണ്ട്. അ​തേ ഇ​രി​പ്പി​ൽ ഒ​റ്റ ഷോ​ട്ടി​ൽ എ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

அதிசய நடிகை, அபூர்வ நடிகை ஸ்ரீவித்யாவின் 15-ம் ஆண்டு நினைவு தினம் | Actress  Srividhya 15th memorial day | Puthiyathalaimurai - Tamil News | Latest  Tamil News | Tamil News Online | Tamilnadu News

റി​ഹേ​ഴ്സ​ൽ വേ​ണ്ടെ​ന്ന് വി​ദ്യാ​മ്മ പ​റ​ഞ്ഞു. സ്റ്റാ​ർ​ട്ട് കാ​മ​റ പ​റ​ഞ്ഞു. എ​ഴു​തി വ​ച്ച​തി​നേ​ക്കാ​ൾ എ​ത്ര​യോ മ​നോ​ഹ​ര​മാ​യി ചെ​യ്തു. ഗ്ലി​സ​റി​നി​ല്ല. ക​ണ്ണൊ​ക്കെ നി​റ​ഞ്ഞു.

റി​ഹേ​ഴ്സ​ലി​ല്ലാ​തെ ആ ​ഷോ​ട്ട് ഓ​ക്കെ​യാ​യി. എ​ല്ലാ​വ​രും ഇ​റ​ങ്ങിയി​ട്ടും വി​ദ്യാ​മ്മ അ​വി​ടെ ഇ​രു​ന്നു. വി​ദ്യാ​മ്മ എ​ന്‍റെ ക​ര​ണ​ക്കു​റ്റി​ക്ക് ത​ട്ടി.

അ​ടി​ച്ചു എ​ന്നു വേ​ണ​മെ​ങ്കി​ൽ പ​റ​യാം.​ദേ​ഷ്യ​ത്തോ​ടെ അ​ടി​ച്ചി​ട്ട് പ​റ​ഞ്ഞു. യു ​പു​ട് മി ​ഇ​ൻ എ ​റി​യ​ൽ ട്ര​ബി​ൾ രാ​ജീ​വ്. മാ​തൃ​ത്വം എ​ന്ന നി​മി​ഷം നീ ​എ​നി​ക്ക് ത​ന്നു എ​ന്നും പ​റ​ഞ്ഞു.-ടി.​കെ. രാ​ജീ​വ്കു​മാ​ർ

Related posts

Leave a Comment