മോ​ദി​യു​ടെ ഗ്യാ​ര​ണ്ടി തൃ​ശൂ​രി​നൊ​രു കേ​ന്ദ്ര​മ​ന്ത്രി, എ​ല്ലാ​ത്തി​നു​മ​പ്പു​റം സൗ​ഹൃ​ദം; ഇ​ന്ന​സെ​ന്‍റി​ന്‍റെ ചി​ത്രം ഉ​പ​യോ​ഗി​ച്ച് ഫ്ല​ക്സ്; സു​രേ​ഷ് ഗോ​പി​ക്കെ​തി​രെ പ​രാ​തി​യു​മാ​യി എ​ൽ​ഡി​എ​ഫ്

തൃ​ശൂ​ർ: അ​ന്ത​രി​ച്ച ന​ട​നും മു​ൻ എം​പി​യു​മാ​യ ഇ​ന്ന​സെ​ന്‍റി​നൊ​പ്പ​മു​ള്ള എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സു​രേ​ഷ് ഗോ​പി​യു​ടെ ഫ്ല​ക്സ് വി​വാ​ദ​ത്തി​ൽ പ​രാ​തി​യു​മാ​യി എ​ൽ​ഡി​എ​ഫ്. സു​രേ​ഷ് ഗോ​പി​ക്കെ​തി​രേ എ​ൽ​ഡി​എ​ഫ് തൃ​ശൂ​ർ ജി​ല്ലാ ക​മ്മി​റ്റി​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ലം​ഘ​നം ന​ട​ത്തി​യ സു​രേ​ഷ് ഗോ​പി​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് പ​രാ​തി.

ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ സ്ഥാ​പി​ച്ച ‘സു​രേ​ഷ് ഗോ​പി​യെ വി​ജ​യി​പ്പി​ക്കു​ക’ എ​ന്നെ​ഴു​തി​യ ഫ്ല​ക്സാ​ണ് വി​വാ​ദ​ത്തി​ലാ​യ​ത്. ‘മോ​ദി​യു​ടെ ഗ്യാ​ര​ണ്ടി തൃ​ശൂ​രി​നൊ​രു കേ​ന്ദ്ര​മ​ന്ത്രി. എ​ല്ലാ​ത്തി​നു​മ​പ്പു​റം സൗ​ഹൃ​ദം. സു​രേ​ഷ് ഗോ​പി​യെ വി​ജ​യി​പ്പി​ക്കു​ക’- എ​ന്നാ​ണ് ഫ്ല​ക്സ് ബോ​ർ​ഡി​ലു​ള്ള​ത്.

അ​തേ​സ​മ​യം, 2014ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സു​രേ​ഷ് ഗോ​പി ഇ​ന്ന​സെ​ന്‍റി​ന് വേ​ണ്ടി പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി​യി​രു​ന്നു. പ​ക്ഷേ അ​ന്ന് സു​രേ​ഷ് ഗോ​പി രാ​ജ്യ​സ​ഭാം​ഗ​മാ​യി​രു​ന്നി​ല്ല. രാ​ഷ്ട്രീ​യ​ത്തി​ന​പ്പു​റം ഇ​രു​വ​രും ത​മ്മി​ൽ വ​ള​രെ ന​ല്ല സൗ​ഹൃ​ദ​മാ​യി​രു​ന്നു. വി​വാ​ദ​ത്തോ​ട് സു​രേ​ഷ് ഗോ​പി​യോ ബി​ജെ​പി​യോ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

 

 

Related posts

Leave a Comment