പത്തനംതിട്ട: സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടശേഷം നഗ്നചിത്രങ്ങള്‍ കൈക്കലാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഓമല്ലൂര്‍ പുത്തന്‍പീടിക പനച്ചിക്കുഴിയില്‍ വീട്ടില്‍ വിനീഷ് രവീന്ദ്രനാണ് (23) അറസ്റ്റിലായത്.
കഴിഞ്ഞ ഫെബ്രുവരി 27 നും മാര്‍ച്ച് 25 നുമിടയിലുള്ള കാലയളവിലാണ് കുട്ടിയുടെ അമ്മയും സഹോദരിയും ഉപയോഗിക്കുന്ന മൊബൈല്‍ നമ്പറുകളില്‍ നിന്നും ഇയാളുടെ ഫോണിലേക്ക് നഗ്നചിത്രങ്ങള്‍ അയച്ചുവാങ്ങിയത്.
വാട്സ്ആപ്പ് ഇന്‍സ്റ്റഗ്രാം ട്രൂകോളര്‍ എന്നിവയിലൂടെ പരിചയപ്പെട്ട ശേഷം നിരന്തരം സന്ദേശങ്ങള്‍ അയക്കുകയായിരുന്നു യുവാവ്. ചിത്രങ്ങള്‍ വാങ്ങിയശേഷം കുട്ടിയെ ഭീഷണിപ്പെടുത്തിവന്നു.
കഴിഞ്ഞ 11ന് സ്കൂള്‍ കൗണ്‍സിലറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി. വിനീഷിന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തു.
തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ചിറ്റാര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ബി. രാജഗോപാല്‍, എഎസ്ഐ സുഷമ കൊച്ചുമ്മ അന്വേഷണ സംഘത്തിലുണ്ട്.