ചേര്‍ത്തല: അമേരിക്ക കണ്ണുരുട്ടിയാല്‍ മൂത്രമൊഴിക്കുന്ന പ്രധാനമന്ത്രിയാണ് രാജ്യം ഭരിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ ചേര്‍ത്തല മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുന്നണിക്കുള്ളില്നിന്നുള്ള സിപിഐ വിമര്‍ശനങ്ങള്‍ എല്‍ഡിഎഫിനെ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുളളതു മാത്രമാണ്. മുയലിനൊപ്പം ഓടുകയും വേട്ടപ്പട്ടിക്കൊപ്പം വേട്ടയാടുകയും ചെയ്യുന്ന നാണംകെട്ട നിഷ്പക്ഷതയാണ് പാലസ്തീന് വിഷയത്തില്‍ രാജ്യം സ്വീകരിക്കുന്നത്.
ഇസ്രയേലിനും അമേരിക്കയ്ക്കും പക്ഷംപിടിക്കുന്ന നയം രാജ്യത്തിന്റെ പാരമ്പര്യം മറന്നുള്ളതാണെന്നും ബിനോയ് വിശ്വം പറഞ്ഞു. മുതിര്‍ന്ന നേതാവ് കെ.കെ.സിദ്ധാര്ത്ഥന് പതാക ഉയര്‍ത്തി. സിപിഐ ജില്ലാ കൗൺസിൽ അംഗം എ.പി. പ്രകാശന് അധ്യക്ഷത വഹിച്ചു.