മൃ​ഗ​ശാ​ല​യി​ലെ​ത്തി​യ സ​ന്ദ​ർ​ശ​ക​ൻ ക​ര​ടി​കൾക്ക് ഭ​ക്ഷ​ണം എ​റി​ഞ്ഞു ന​ൽ​കി; ഒ​പ്പം ഐ​ഫോ​ണും

മൃ​ഗ​ശാ​ല​യി​ലെ​ത്തി​യ സ​ന്ദ​ർ​ശ​ക​ൻ ക​ര​ടി​ക​ൾ​ക്ക് ഭ​ക്ഷ​ണം എ​റി​ഞ്ഞു ന​ൽ​കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ കൈ​വ​ശ​മി​രു​ന്ന വി​ല​യേ​റി​യ ഐ​ഫോ​ണും അ​വയ്ക്ക് നേരെ എ​റി​ഞ്ഞു ന​ൽ​കു​ന്ന​തി​ന്‍റെ അ​മ്പ​ര​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ചൈ​ന​യി​ലെ ജി​യാം​ഗ്സു പ്ര​വ​ശ്യ​യി​ലു​ള്ള യാ​ൻ​ചെ​ൻ​ഗ് വൈ​ൽ​ഡ്ലൈ​ഫ് പാ​ർ​ക്കി​ലാ​ണ് സം​ഭ​വം.

കൂ​ട്ടി​ൽ കി​ട​ക്കു​ന്ന ക​ര​ടി​ക​ൾ​ക്ക് ഈ ​സ​ന്ദ​ർ​ശ​ക​ൻ ത​ന്‍റെ കൈ​വ​ശ​മി​രു​ന്ന ആ​പ്പി​ളും കാ​ര​റ്റും എ​റി​ഞ്ഞു ന​ൽ​കി​യി​രു​ന്നു. അ​തി​നി​ടെ​യി​ലാ​ണ് അ​ബ​ദ്ധ​ത്തി​ൽ ത​ന്‍റെ കൈ​വ​ശ​മി​രു​ന്ന ഐ​ഫോ​ണും അ​ദ്ദേ​ഹം ക​ര​ടി​ക​ൾ​ക്കു നേ​രെ എ​റി​ഞ്ഞു നൽകിയത്.

ഇ​തു​വ​രെ കാ​ണാ​ത്ത​തെ​ന്തോ ത​ന്‍റെ മു​മ്പി​ൽ കി​ട​ക്കു​ന്ന​ത് ക​ണ്ട ക​ര​ടി കൗ​തു​ക​ത്തോ​ടെ ഫോണിൽ കു​റ​ച്ചു നേ​രം നോ​ക്കി നി​ന്നു. മാ​ത്ര​മ​ല്ല ഫോ​ണ്‍ ക​ടി​ച്ച് അ​വി​ടെ നി​ന്നും ന​ട​ന്നു നീ​ങ്ങു​ക​യും ചെ​യ്തു.

സ​ന്ദ​ർ​ശ​ക​ൻ പ​രാ​തി​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് മൃ​ഗ​ശാ​ല​യി​ലെ ജീ​വ​ന​ക്കാ​രി​ലൊ​രാ​ൾ കൂ​ട്ടി​ലി​റ​ങ്ങി ചെ​ന്ന് ഫോ​ണ്‍ തി​രി​കെ എ​ടു​ത്ത് ഇ​യാ​ൾ​ക്ക് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ അ​ത് മു​ഴു​വ​ൻ പൊ​ട്ടി പോ​യി​രു​ന്നു.

പി​ന്നീ​ട് മൃ​ഗ​ശാ​ല​യി​ലെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ മൃ​ഗ​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​ക​രു​തെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി.

Related posts