ലാ​ൻ​ഡ് ചെ​യ്യു​ന്ന​തി​നി​ടെ കാ​റ്റി​ൽ​പ്പെ​ട്ട് വി​മാ​നം ആ​ടി​യുലഞ്ഞു; പൈ​ല​റ്റ് സാ​ഹ​സി​ക​മാ​യി ര​ക്ഷി​ച്ചു

ലാ​ൻ​ഡ് ചെ​യ്യു​ന്ന​തി​നി​ടെ കാ​റ്റി​ൽ​പ്പെ​ട്ട് ആ​ടി​യു​ല​ഞ്ഞ വി​മാ​നം മ​ന​സാ​ന്നി​ധ്യം ന​ഷ്ട​പ്പെ​ടു​ത്താ​തെ പൈ​ല​റ്റ് വീ​ണ്ടും പ​റ​ത്തു​ന്ന​തി​ന്‍റെ ഭീ​തി​ജ​ന​ക​മാ​യ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നും ല​ണ്ട​നി​ലേ​ക്കു പു​റ​പ്പെ​ട്ട ബ്രി​ട്ടീ​ഷ് എ​യ​ർ​വേ​യ്സ് വി​മാ​നം ഹീ​ത്രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലാ​ൻ​ഡ് ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ലാ​ൻ​ഡ് ചെ​യ്യാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ വി​മാ​നം ആ​ടി​യു​ല​ഞ്ഞു. മാ​ത്ര​മ​ല്ല വി​മാ​ന​ത്തി​ന്‍റെ പി​ൻ ച​ക്ര​ങ്ങ​ൾ റ​ണ്‍​വെ​യി​ൽ കു​ത്തു​ക​യും ചെ​യ്തു. എ​ന്നാ​ൽ മു​ന്നി​ൽ അ​പ​ക​ടം ക​ണ്ട പൈ​ല​റ്റ് വി​മാ​നം വീ​ണ്ടും പ​റ​ത്തു​ക​യാ​യി​രു​ന്നു. പൈ​ല​റ്റി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ​കൊ​ണ്ട് നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രു​ടെ ജീ​വ​നാ​ണ് ര​ക്ഷ​പെ​ട്ട​ത്.

Related posts