ഐപിഎല്‍ വാതുവയ്പ്! നടനും നിര്‍മാതാവുമായ അര്‍ബാസ്ഖാന്‍ വാതുവയ്പില്‍ നഷ്ടപ്പെടുത്തിയത് മൂന്നു കോടി; ബോളിവുഡ് നടുക്കത്തില്‍; പിടിയിലായ വഴി ഇങ്ങനെ…

മും​ബൈ: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് (ഐ​പി​എ​ൽ) വാ​തു​വ​യ്പ് കേ​സ് വ​ഴി​ത്തി​രി​വി​ൽ. ബോ​ളി​വു​ഡ് നി​ർ​മാ​താ​വും ന​ട​നു​മാ​യ അ​ർ​ബാ​സ്ഖാ​ൻ വാ​തു​വ​യ്പ് ന​ട​ത്തി​യി​രു​ന്നെ​ന്നു സ​മ്മ​തി​ച്ചു. ആ​റു​വ​ർ​ഷ​മാ​യി വാ​തു​വ​യ്ക്കു​ന്നു. മൂ​ന്നു കോ​ടി​യോ​ളം രൂ​പ ന​ഷ്‌​ട​മാ​യെ​ന്നും സൂ​പ്പ​ർ താ​രം സ​ൽ​മാ​ൻ ഖാ​ന്‍റെ സ​ഹോ​ദ​ര​നാ​യ അ​ർ​ബാ​സ് പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.

കെ.​സേ​റ സേ​റ എ​ന്ന ച​ല​ച്ചി​ത്ര നി​ർ​മാ​ണ ക​ന്പ​നി​യു​ടെ മു​ൻ മേ​ധാ​വി പ​രാ​ഗ് സിം​ഘ്‌വിയെ​യും താ​നെ പോ​ലീ​സ് തെ​ളി​വെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി വി​ളി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ൾ അ​ലം​ബ്ര എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് ആ​ൻ​ഡ് ലോ​ട്ട​സ് ഫി​ലിം ക​ന്പ​നി ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റാ​ണ് സി‌​ംഘ്‌വി. രാം​ഗോ​പാ​ൽ വ​ർ​മ​യു​ടെ ബി​ഗ് ബ​ജ​റ്റ് ചി​ത്ര​ങ്ങ​ൾ​ക്കു പ​ണം ന​ൽ​കു​ന്ന​യാ​ളാ​ണു സി​നി​മ ഡി​സ്ട്രി​ബ്യൂ​ട്ട​ർ കൂ​ടി​യാ​യ സി‌​ം ഘ്‌വി.

ഇ​തി​നി​ടെ, ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​ന് ഐ​പി​എ​ൽ വാ​തു​വ​യ്പു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന തെ​ളി​വു ല​ഭി​ച്ച​താ​യി പോ​ലീ​സി​ലെ ചി​ല​ർ വെ​ളി​പ്പെ​ടു​ത്തി. എ​ന്നാ​ൽ, ദാ​വൂ​ദി​നു ബ​ന്ധ​മി​ല്ലെ​ന്ന് സ​ഹാ​യി ഛോട്ടാ ​ഷ​ക്കീ​ൽ ചി​ല മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ചു.താ​നെ പോ​ലീ​സ് ഇ​ന്ന​ലെ രാ​വി​ലെ 11 മു​ത​ൽ അ​ഞ്ച​ര മ​ണി​ക്കൂ​റാ​ണ് അ​ർ​ബ​സി​നെ ചോ​ദ്യം ചെ​യ്ത​ത്.

സോ​നു ജ​ലാ​ൻ

മേ​യ് 29നു ​വാ​തു​വ​യ്പ് ന​ട​ത്തി​പ്പു​കാ​ര​ൻ സോ​നു ജ​ലാ​ൻ (സോ​നു മ​ലാ​ഡ്) അ​റ​സ്റ്റി​ലാ​യ​തോ​ടെ​യാ​ണ് കേ​സി​ൽ നാ​ട​കീ​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ഉ​ണ്ടാ​യ​ത്. അ​ർ​ബാ​സ് സോ​നു​വി​നു 2.80 കോ​ടി രൂ​പ ന​ൽ​കാ​നു​ണ്ട്. ഇ​തേ​ച്ചൊ​ല്ലി സോ​നു അ​ർ​ബാ​സി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു.

പ​ത്താം​ക്ലാ​സ് തോ​റ്റ, 41 വ​യ​സു​ള്ള സോ​നു​വി​നു രാ​ജ്യ​ത്തെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലെ​ല്ലാം സ്വ​ത്തു​ണ്ട്. ഏ​റ്റ​വും മു​ന്തി​യ കാ​റു​ക​ളി​ലാ​ണു ക​ന്പം. എ​സ്.​ ശ്രീ​ശാ​ന്ത് അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട 2013-ലെ ​ഐ​പി​എ​ൽ വാ​തു​വ​യ്പി​ന്‍റെ സൂ​ത്ര​ധാ​ര​ൻ സോ​നു​വാ​ണത്രേ. ആ​യി​രം കോ​ടി രൂ​പ​യു​ടെ വാ​ർ​ഷി​ക ടേ​ണോ​വ​ർ ഇ​യാ​ളു​ടെ വാ​തു​വ​യ്പ് ശൃം​ഖ​ല​യ്ക്ക് ഉ​ണ്ട​ത്രെ.

പി​ടി​യി​ലാ​യ വ​ഴി

മേ​യ് 16ന് ​താ​നെ ക്രൈം​ബ്രാ​ഞ്ച് ഡോം​ബി​വി​ലി​യി​ലെ വാ​തു​വ​യ്പ് സി​രാ​കേ​ന്ദ്രം റെ​യ്ഡ് ചെ​യ്തു മൂ​ന്നു​പേ​രെ പി​ടി​കൂ​ടി. മും​ബൈ ഇ​ന്ത്യ​ൻ​സും കിം​ഗ്സ് ഇ​ല​വ​നും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​ൽ വാ​തു​വ​യ്പുകാ​രി​ൽനി​ന്നു തു​ക വാ​ങ്ങു​ന്പോ​ഴാ​യി​രു​ന്നു അ​റ​സ്റ്റ്. പി​റ്റേ​ന്ന് നാ​ലാ​മ​നെ പി​ടി​കൂ​ടി. ഓ​ൺ​ലൈ​ൻ വാ​തു​വ​യ്പി​നു​ള്ള സോ​ഫ്റ്റ്‌​വേ​ർ ന​ൽ​കി​യ വ്ര​ജേ​ഷ് ജോ​ഷി 28നു ​പി​ടി​യി​ലാ​യി. പി​റ്റേന്നു സോ​നു ഇ​ല​നും. ഇ​യാ​ൾ മു​ന്പ് അ​ഞ്ചു​ത​വ​ണ വി​വി​ധ കേ​സു​ക​ളി​ൽ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. അ​ർ​ബാ​സും ജലാനും പ​ല സ​ദ​സു​ക​ളി​ലും ഒ​ന്നി​ച്ചു പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഇ​നി എ​ന്ത്

കൂ​ടു​ത​ൽ ബോ​ളി​വു​ഡ് താ​ര​ങ്ങ​ളും നി​ർ​മാ​താ​ക്ക​ളും കു​ടു​ങ്ങു​മെ​ന്നാ​ണ് സം​സാ​രം. അ​ർ​ബാ​സ് മാ​പ്പുസാ​ക്ഷി​യാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും പ​റ​യു​ന്നു. വ​ന്പ​ൻ​മാ​രി​ലേ​ക്കു കേ​സ് നീ​ളുമെ​ന്നു മും​ബൈ ക്രൈം​ബ്രാ​ഞ്ച് അ​വ​കാ​ശ​പ്പെ​ടു​ന്നു.

Related posts