കണ്ണില്ലാത്ത ക്രൂരത! പിതാവിന്റെ കടയില്‍ ജോലി ചെയ്യുന്ന യുവാവിന്റെ ക്രൂരത; ബാലികയെ പീഡിപ്പിച്ചശേഷം കുത്തിക്കൊലപ്പെടുത്തി പെട്ടിയില്‍തള്ളി

ഫ​രീ​ദാ​ബാ​ദ്: ഹ​രി​യാ​ന​യി​ൽ നാ​ലു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച​ശേ​ഷം കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി പെ​ട്ടി​ക്കു​ള്ളി​ൽ ത​ള്ളി. ഫ​രീ​ദാ​ബാ​ദി​ന​ടു​ത്ത അ​സോ​ട്ടി ഗ്രാ​മ​ത്തി​ലാ​ണു സം​ഭ​വം. പി​താ​വി​ന്‍റെ ക​ട​യി​ൽ ജോ​ലി നോ​ക്കി​യി​രു​ന്ന യു​വാ​വാ​ണ് ബാ​ലി​ക​യെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച​ത്.

ഉ​ച്ച​യ്ക്കു ക​ട​യി​ൽ​നി​ന്നു കു​ട്ടി​യെ വീ​ട്ടി​ൽ​കൊ​ണ്ടു​പോ​യി വി​ടാ​ൻ പോ​യ​ശേ​ഷം ഇ​രു​വ​രെ​യും കാ​ണാ​താ​യി​രു​ന്നു. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭോ​ല എ​ന്ന ഇ​രു​പ​ത്തി​നാ​ലു​കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ൾ കു​റ്റം സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ഇ​യാ​ളു​ടെ ഭാ​ര്യ ര​ണ്ടു വ​ർ​ഷ​മാ​യി ഇ​യാ​ളെ പി​രി​ഞ്ഞു താ​മ​സി​ക്കു​ക​യാ​ണ്.

Related posts