അമ്മയോടും വല്യപ്പനോടും വല്യമ്മയോടുമൊപ്പം അവസാന ഭക്ഷണം! അഭിജിത്തും ലക്ഷ്മിപ്രിയയും യാത്രയായി; വയറുനിറയെ ഭക്ഷണംകഴിച്ച്

കു​മ​ളി: അ​ഭി​ജി​ത്തും സ​ഹോ​ദ​രി ല​ക്ഷ്മി​പ്രി​യ​യും പ​തി​വി​ല്ലാ​ത്ത​വി​ധം സ​ന്തോ​ഷ​ത്തി​ലാ​യി​രു​ന്നു. രാ​വി​ലെ അ​മ്മ എ​സ​ക്കി ഇ​രു​വ​ർ​ക്കും ഭ​ക്ഷ​ണം ന​ൽ​കി​യ​പ്പോ​ൾ ഉ​ത്സാ​ഹ​ത്തോ​ടെ കൂ​ടു​ത​ൽ ഭ​ക്ഷ​ണം അ​മ്മ​യോ​ടു ചോ​ദി​ച്ചു​വാ​ങ്ങി കഴിച്ചു.

“നി​ന​ക്കൊ​ക്കെ ഇ​ന്ന് എ​ന്നാ​പ​റ്റി’’യെ​ന്ന് ആ ​അ​മ്മ കു​ട്ടി​ക​ളോ​ടു ചോ​ദി​ക്കു​ക​യും ചെ​യ്തു. “ഇ​നി​യും കു​റ​ച്ചു​കൂ​ടി’​’യെ​ന്നു​പ​റ​ഞ്ഞ് ഇ​രു​വ​രും അ​മ്മ​യോ​ട് കൂ​ടു​ത​ൽ ഭ​ക്ഷ​ണം വാ​ങ്ങി ക​ഴി​ച്ചു.

ത​ന്‍റെ പൊ​ന്നോ​മ​ന​ക​ൾ വ​യ​റു​നി​റ​യെ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തു​ക​ണ്ട് സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് എ​സ​ക്കി ജോ​ലി​ക്കു പോ​യ​ത്. എ​സ്റ്റേ​റ്റി​ലെ ജോ​ലി​ക്കി​ട​യി​ലും എ​സ​ക്കി അ​ങ്ക​ണ​വാ​ടി​യി​ലും ജോ​ലി​ക്കു പോ​യി​രു​ന്നു.

ഭ​ർ​ത്താ​വ് അ​നീ​ഷു​മാ​യി പി​ണ​ങ്ങി എ​സ​ക്കി മ​ക്ക​ളു​മൊ​ത്ത് എ​സ്റ്റേ​റ്റ് ല​യ​ത്തി​ലാ​യി​രു​ന്നു താ​മ​സം. ല​യ​ത്തി​ന് അ​ധി​കം ദൂ​രെ​യ​ല്ലാ​താ​ണ് എ​സ​ക്കി​യു​ടെ വീ​ട്. ഇ​വി​ടെ എ​സ​ക്കി​യു​ടെ മാ​താ​പി​താ​ക്ക​ളാ​യ രാ​ജ​നും സ​ര​സ്വ​തി​യു​മാ​ണ് താ​മ​സം. എ​സ​ക്കി​ക്കും മ​ക്ക​ൾ​ക്കും രാ​ജ​നും സ​ര​സ്വ​തി​യു​മാ​യി​രു​ന്നു ഏ​ക ആ​ശ്ര​യം.

പ്ര​ഭാ​ത​ഭ​ക്ഷ​ണ​ത്തി​നു​ശേ​ഷം പ​തി​വു​പോ​ലെ ക​ളി​ക്കാ​ൻ​പോ​യ കു​ട്ടി​ക​ളെ ഉ​ച്ച​യൂ​ണി​നു കാ​ണാ​താ​യ​തോ​ടെ എ​സ​ക്കി കു​ടും​ബ​വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ കു​ട്ടി​ക​ൾ ര​ണ്ടു​പേ​രും വ​ല്യ​പ്പ​ന്‍റെ​യും വ​ല്യ​മ്മ​യു​ടെ​യും അ​ടു​ത്തു​ണ്ടാ​യി​രു​ന്നു. എ​ല്ലാ​വ​രും ഒ​രു​മി​ച്ചി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ചു. അ​മ്മ​യും വ​ല്യ​പ്പ​നും വ​ല്യ​മ്മ​യും ഒ​ത്തു​ള്ള അ​വ​സാ​ന​ത്തെ ഭ​ക്ഷ​ണ​മാ​യി​രു​ന്നു കു​ട്ടി​ക​ളു​ടേ​ത്.

ഉ​ച്ച​യൂ​ണി​നു​ശേ​ഷം കു​ട്ടി​ക​ളോ​ട് വ​ല്യ​പ്പ​ന്‍റെ​യും വ​ല്യ​മ്മ​യു​ടെ​യും അ​ടു​ത്തു​ത​ന്നെ കാ​ണ​ണ​മെ​ന്നു പ​റ​ഞ്ഞി​ട്ടാ​ണ് എ​സ​ക്കി തി​രി​കെ ജോ​ലി​ക്കു​പോ​യ​ത്.മു​റ്റ​ത്തു ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​ക​ളെ പി​ന്നീ​ട് കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.

Related posts