ഐ​പി​എ​ൽ മ​ത്സ​ര​ക്ര​മം ത​യാ​ർ

മും​ബൈ: ക്രി​ക്ക​റ്റ് ആ​രാ​ധ​ക​ർ ആ​കാം​ക്ഷാ​പൂ​ർ​വം കാ​ത്തി​രി​ക്കു​ന്ന ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ന്‍റെ 16-ാം സീ​സ​ണ് മാ​ർ​ച്ച് 31-ന് ​തു​ട​ക്ക​മാ​കും. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സ് അ​ഹ​മ്മ​ദാ​ബാ​ദി​ൽ വ​ച്ച് ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ നേ​രി​ടു​ന്ന​തോ​ടെ​യാ​ണ് ക്രി​ക്ക​റ്റ് മാ​മാ​ങ്ക​ത്തി​ന് തു​ട​ക്ക​മാ​വു​ക.

70 ലീ​ഗ് മ​ത്സ​ര​ങ്ങ​ളു​ള്ള പു​തി​യ സീ​സ​ണി​ലെ അ​വ​സാ​ന ലീ​ഗ് മ​ത്സ​ര​മാ​യ ആ​ർ​സി​ബി – ടൈ​റ്റ​ൻ​സ് പോ​രാ​ട്ടം മെ​യ് 21-ന് ​ബം​ഗ​ളൂ​രു​വി​ൽ വ​ച്ച് ന​ട​ക്കും. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ൾ ഡ​ബി​ൾ ഹെ​ഡ​ർ ദി​ന​ങ്ങ​ളാ​യി​രി​ക്കും. പ​തി​വ​നു​സ​രി​ച്ച് വൈ​കി​ട്ട് 3:30-നും 7:30-​നു​മാ​യി​രി​ക്കും മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ക.

സ​ഞ്ജു സാം​സ​ൺ ന​യി​ക്കു​ന്ന രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന്‍റെ ആ​ദ്യ ര​ണ്ട് ഹോം ​മ​ത്സ​ര​ങ്ങ​ൾ ആ​സാ​മി​ലെ ഗോ​ഹ​ട്ടി​യി​ൽ വ​ച്ചാ​യി​രി​ക്കും ന​ട​ക്കു​ക. പ​ഞ്ചാ​ബ് കിം​ഗ്സി​ന്‍റെ അ​വ​സാ​ന ര​ണ്ട് ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ​ക്ക് ധ​ർ​മ​ശാ​ല വേ​ദി​യാ​കും.

പ്ലേ​ഓ​ഫ് മ​ത്സ​ര​ങ്ങ​ളു​ടെ സ​മ​യ​ക്ര​മ​വും വേ​ദി​ക​ളും പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് അധികൃതർ അ​റി​യി​ച്ചു.

Related posts

Leave a Comment