ഐ​പി​എ​ല്‍ ലൈ​വ് സ്ട്രീ​മിം​ഗി​ന്‍റെ പേ​രി​ല്‍ സൈ​ബ​ര്‍ ത​ട്ടി​പ്പ്; ത​ട്ടി​പ്പ് രീ​തി ഇങ്ങ​നെ…


കൊ​ച്ചി: ഐ​പി​എ​ല്‍ ആ​വേ​ശം തു​ട​ങ്ങാ​നി​രി​ക്കെ, സൗ​ജ​ന്യ ലൈ​വ് സ്ട്രീ​മിം​ഗ് വാ​ഗ്ദാ​നം ചെ​യ്ത് സൈ​ബ​ര്‍ ത​ട്ടി​പ്പ്. ‘XMTV Live’ തു​ട​ങ്ങി​യ വ്യാ​ജ ആ​പ്പു​ക​ളെ ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി സൈ​ബ​ര്‍ പോ​ലീ​സ് രം​ഗ​ത്തെ​ത്തി.

ത​ട്ടി​പ്പ് രീ​തി ഇങ്ങ​നെ…
സൗ​ജ​ന്യ​മാ​യി ഐ​പി​എ​ല്‍ കാ​ണാം എ​ന്ന പ​ര​സ്യ​ത്തി​ലൂ​ടെ വ്യാ​ജ ആ​പ്പു​ക​ള്‍ ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്യാ​ന്‍ ത​ട്ടി​പ്പു സം​ഘം നി​ങ്ങ​ളെ പ്രേ​രി​പ്പി​ക്കു​ന്നു. ലി​ങ്കു​ക​ളി​ല്‍ ക്ലി​ക്ക് ചെ​യ്യു​ന്ന​തോ​ടെ നി​ങ്ങ​ളു​ടെ ഫോ​ണി​ലെ നി​യ​ന്ത്ര​ണം ത​ട്ടി​പ്പു​കാ​രു​ടെ കൈ​ക​ളി​ലെ​ത്തു​ക​യും ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ല്‍ നി​ന്ന് പ​ണം ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്‌​തേ​ക്കാം.

ക​രു​തി​യി​രി​ക്കാം

  • സൗ​ജ​ന്യ വാ​ഗ്ദാ​ന​ങ്ങ​ള്‍ വി​ശ്വ​സി​ക്ക​രു​ത്
  • Free Sreaming എ​ന്ന പേ​രി​ലു​ള്ള ലി​ങ്കു​ക​ളി​ല്‍ ക്ലി​ക്ക് ചെ​യ്യു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.
  • ആ​പ്പു​ക​ള്‍ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​ന്‍ ഒ​ഫീ​ഷ്യ​ല്‍ ആ​പ്പ് സ്‌​റ്റോ​റു​ക​ള്‍ മാ​ത്രം ഉ​പ​യോ​ഗി​ക്ക​ണം.
  • ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത അ​പ​രി​ചി​ത അ​പ്പു​ക​ളി​ല്‍ അ​നു​മ​തി​ക​ള്‍ ന​ല്‍​കു​മ്പോ​ള്‍ ഫോ​ണി​ലെ എ​സ്എം​എ​സ്, ബാ​ങ്കിം​ഗ് വി​വ​ര​ങ്ങ​ള്‍, സ്‌​ക്രീ​ന്‍ ഷെ​യ​റിം​ഗ് എ​ന്നി​വ​യ്ക്കു​ള്ള അ​നു​മ​തി ന​ല്‍​ക​രു​ത്.
  • ബാ​ങ്ക് വി​വ​ര​ങ്ങ​ള്‍, ഒ​ടി​പി എ​ന്നി​വ ആ​രു​മാ​യും കൈ​മാ​റ​രു​ത്.
  • അ​പ​രി​ചി​ത​മാ​യ യാ​തൊ​രു പ്ലാ​റ്റ്‌​ഫോ​മി​ലും നി​ങ്ങ​ളു​ടെ യു​പി​ഐ, പി​ന്‍ വി​വ​ര​ങ്ങ​ള്‍ ന​ല്‍​ക​രു​ത്.
  • സൈ​ബ​ര്‍ ത​ട്ടി​പ്പി​ന് ഇ​ര​യാ​യാ​ല്‍ ഉ​ട​ന്‍​ത​ന്നെ 1930 എ​ന്ന ന​മ്പ​റി​ലോ www.cybercrime.gov.in എ​ന്ന പോ​ര്‍​ട്ട​ലി​ലോ പ​രാ​തി ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക.
  • സ്വ​ന്തം ലേ​ഖി​ക

Related posts

Leave a Comment